സി. രാധാകൃഷ്ണന് എം.പി. മന്മഥൻ പുരസ്കാരം സമ്മാനിച്ചു

മൂവാറ്റുപുഴ: പ്രൊഫ. എം.പി. മന്മഥൻ അവാർഡ് എഴുത്തുകാരൻ സി. രാധാകൃഷ്ണനും ഡി. ശ്രീമാൻ നമ്പൂതിരി സ്മാരക കവിതാ അവാർഡ് എം.എസ്. കീർത്തനയ്ക്കും സമ്മാനിച്ചു. മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെ ചടങ്ങിൽ എം.കെ. കുഞ്ഞോൽ പുരസ്കാരം സമ്മാനിച്ചു. മന്ത്രി അഡ്വ. അനൂപ് ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റിട്ട. പ്രൊഫ. ഇ.വി. നാരായണൻ അധ്യക്ഷനായി. സമാദരണ സമ്മേളനം ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപസമിതി ചെയർപേഴ്സൺ പി. രജിത, ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസി. പ്രൊഫസർ ഡോ. അനഘബാബു, കുരുക്ഷേത്ര പ്രകാശൻ എം.ഡി. കാ.ഭാ സുരേന്ദ്രൻ, പുസ്തകോത്സവ സമിതി ജനറൽ സെക്രട്ടറി പായിപ്ര ദമനൻ, ചെയർമാൻ ഡോ. ഡോൺ ബോസ്കോ ജോസഫ്, ജനറൽ കൺവീനർ പി.എസ്. പ്രീതി, കൺവീനർ പി.ആർ. കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Writer C. Radhakrishnan was presented with the Prof. M.P. Manmathan Award at the Muvattupuzha International Book Festival.