ഫിഷറീസ് വകുപ്പിന്റെ പരിശോധന: ബി.എം.എസ്. പ്രതിഷേധിച്ചു

ചെറായി: മുനമ്പം മത്സ്യബന്ധന മേഖലയിലെ അശാസ്ത്രീയ പരിശോധനകളിലും ബോട്ടുകൾ പിടിച്ചെടുക്കലിലും പ്രതിഷേധിച്ച് ബി.എം.എസ്. പ്രകടനവും പൊതുയോഗവും നടത്തി. ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ.എസ്. ശ്യാംജിത്ത് ഉദ്ഘാടനം ചെയ്തു. തൊഴിൽ മേഖലയെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബി.എം.എസ്. മുനമ്പം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
Content Highlights: BMS staged a protest against unscientific inspections and boat seizures by the Fisheries Department at Munambam harbour.