ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കുമായി 'ഓപ്പണ്‍എയര്‍' മ്യൂസിക് ഫെസ്റ്റിവല്‍ കൊച്ചിയില്‍

കൊച്ചി: ബീറ്റ് സംഗീതപ്രേമികള്‍ക്ക് ആവേശം പകരാന്‍ ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കുമായി 'ഓപ്പണ്‍എയര്‍' മ്യൂസിക് ഫെസ്റ്റിവല്‍ നവംബര്‍ 15,16 തീയ്യതികളില്‍ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. ജര്‍മനി, ബ്രസീല്‍, ഉെക്രയില്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഓലിവര്‍ ഹണ്ട്മാന്‍, മഗ്ദെലന, മാഷ വിന്‍സെന്റ്, ഒലി ക്ലാര്‍സ്, സില്‍വര്‍ഫോക്സ് തുടങ്ങിയവര്‍ക്കൊപ്പം ബുള്‍സ് ഐ, സീക്വല്‍, ഡിജെ ശേഖര്‍, അഖില്‍ ആന്റണി, പള്‍സ് മോഡുലേറ്റര്‍, ബീറ്റ് ഇന്‍സ്പെക്ടര്‍ തുടങ്ങി കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പത്തോളം ബീറ്റ് സംഗീതവിദഗ്ദര്‍ പരിപാടിയില്‍ പങ്കെടുക്കും.
ലോക പ്രശസ്തരും പ്രാദേശിക പ്രതിഭകളുമായ ബീറ്റ് സംഗീതവിദഗ്ധരെ ഒരുമിച്ചുകൊണ്ടു വന്ന് വിദേശികളായ യുവജനങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിച്ച് ടൂറിസം മേഖലയെ പരിപോഷിപ്പിക്കുക എന്നതാണ് ഓപ്പണ്‍എയര്‍ മ്യൂസിക് ഫെസ്റ്റിവെല്‍ ലക്ഷ്യമിടുന്നത്.
Content Highlights: Kochi EDM Festival: International DJs at Crown Plaza