അപൂർവമായി കേരളത്തിലെത്തുന്ന കരിന്തലയൻ തിനക്കുരുവിയുടെ ആൺപക്ഷി വീണ്ടും പുഞ്ചക്കരി പ്രദേശത്ത്

#സ്വന്തം ലേഖകന്‍
കരിന്തലയന്‍ തിനക്കുരുവിയുടെ ആണ്‍പക്ഷി പുഞ്ചക്കരി പ്രദേശത്ത്‌ | ഫോട്ടോ: കണ്ണന്‍ സാവേരി
കരിന്തലയന്‍ തിനക്കുരുവിയുടെ ആണ്‍പക്ഷി പുഞ്ചക്കരി പ്രദേശത്ത്‌ | ഫോട്ടോ: കണ്ണന്‍ സാവേരി

തിരുവനന്തപുരം: ദേശാടനപ്പക്ഷികളിൽ അപൂർവമായി മാത്രം കേരളത്തിലേക്കെത്തുന്ന കരിന്തലയൻ തിനക്കുരുവിയുടെ (Black-headed Bunting) ആൺപക്ഷിയെ പുഞ്ചക്കരി പ്രദേശത്ത് വീണ്ടും കണ്ടെത്തി. യൂറോപ്പിന്റെ തെക്കുകിഴക്കൻ മേഖലകളിലും ഇറാന്റെ കിഴക്കൻ പ്രദേശങ്ങളിലുമുള്ള പ്രജനന കേന്ദ്രങ്ങളിൽനിന്ന് ശീതകാലം തുടങ്ങുമ്പോൾ ദീർഘയാത്ര ചെയ്ത് ഇന്ത്യയിലെത്തുന്ന ഇവ, സാധാരണയായി ഉത്തരേന്ത്യയിലും കർണാടക വരെയുള്ള പ്രദേശങ്ങളിലുമാണ് ശീതകാല അതിഥികളായി കാണപ്പെടുന്നത്. കേരളത്തിൽ ഇവയുടെ സാന്നിധ്യം അപൂർവമായതിനാൽ തന്നെ ഈ കണ്ടെത്തൽ പ്രത്യേക പ്രാധാന്യം അർഹിക്കുന്നു.

ഇളംമഞ്ഞ നിറത്തിലുള്ള അടിഭാഗം, ചെസ്‌നട്ട് നിറമുള്ള മുകളിൽഭാഗം, അതിനുമുകളിൽ വ്യക്തമായി തെളിഞ്ഞുനിൽക്കുന്ന കറുത്ത ഹുഡ്- ഇതൊക്കെയാണ് ആൺപക്ഷിയുടെ ശ്രദ്ധേയമായ തിരിച്ചറിയൽ ലക്ഷണങ്ങൾ. വയലുകളും പുൽമേടുകളും തുറന്ന കൃഷിഭൂമികളും പ്രിയപ്പെട്ട ആവാസവ്യവസ്ഥകളായ പക്ഷിയെ വർഷങ്ങൾക്കുശേഷമാണ് വീണ്ടും പുഞ്ചക്കരി പാടങ്ങളിൽ കണ്ടെത്തിയത്.

Content Highlights: Rare Black-headed Bunting Male Bird Sighted Again in Punchakkari Region