'അവള്‍ ഗര്‍ഭിണിയാണ്'; കുനോയിലെ സന്തോഷവാര്‍ത്ത പങ്കുവെച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

കുനോയിലെ ചീറ്റപ്പുലി ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ 'ചീറ്റ പദ്ധതി' വിജയമായി എന്നതിന്റെ തെളിവാണ് ഇതെന്നും രാജ്യത്തിനാകെ അഭിമാനവും സന്തോഷവുമുള്ള വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു.
'കുനോയിലേക്ക് സന്തോഷം കടന്നുവരികയാണ്. രാജ്യത്തിന്റെ 'ചീറ്റ സംസ്ഥാനം' എന്നറിയപ്പെടുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു പെണ്‍ചീറ്റ വൈകാതെ ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ 'ചീറ്റ പദ്ധതി' വിജയകരമായി എന്നതിന്റെ തെളിവാണിത്'', മോഹന്‍ യാദവ് പറഞ്ഞു.
വീര എന്ന പെണ്‍ചീറ്റയാണ് ഗര്‍ഭിണിയായത്. പവന്‍ എന്ന ആണ്‍ചീറ്റയാണ് വീരയുടെ ഇണ. കുനോയില്‍ നിലവില്‍ 12 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 24 ചീറ്റകളാണുള്ളത്. 1952-ലാണ് ഇന്ത്യയില്‍ ചീറ്റകള്‍ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വന്നത്. പിന്നീട് 2022-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി താത്പര്യമെടുത്താണ് നമീബിയയില്‍ നിന്നും ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്.
Content Highlights: cheetah pregnant in kuno national park madhya pradesh shivraj singh chouhan shares news