അമുര്‍ ഫാല്‍ക്കണ്‍ ഉത്സവം സംഘടിപ്പിക്കാനൊരുങ്ങി മണിപ്പുര്‍

അമുര്‍ ഫാല്‍ക്കണ്‍ | Photo-Wiki/ By Sumeet Moghe - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=98577832
അമുര്‍ ഫാല്‍ക്കണ്‍ | Photo-Wiki/ By Sumeet Moghe - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=98577832

അമുര്‍ ഫാല്‍ക്കണുകളുടെ സംരക്ഷണത്തിനായുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ തുടർച്ചായായ ഏഴാം വർഷവും അമുർ ഫാൽക്കൺ ഫെസ്റ്റിവൽ സംഘടിപ്പിക്കാനൊരുങ്ങി മണിപ്പുര്‍. ഫാല്‍ക്കണ്‍ കുടുംബത്തിലെ ഇത്തിരി കുഞ്ഞന്മാരായ ഇവയുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് എല്ലാ വര്‍ഷവും ഉത്സവം സംഘടിപ്പിക്കുക.

2015 ലാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തില്‍ ഉത്സവം സംഘടിപ്പിച്ചത്.  ഇംഫാലിലെ ടമന്‍ഗ്ലോങ് ജില്ലയിലാകും ഉത്സവത്തിന് വേദിയാകുക.

ഒക്ടോബര്‍ രണ്ടാം ആഴ്ച പ്രദേശത്ത് അമുര്‍ ഫാല്‍ക്കണുകള്‍ വിരുന്നെത്തിയിരുന്നു.  ദേശാടനത്തിന്റെ ഭാഗമായി ഒക്ടോബറിലെത്തുന്ന ഇവ നവംബറോടെയാണ് പ്രദേശം വിടുക. ശീതകാലം ഇവ ആഫ്രിക്കയിലാകും ചെലവഴിക്കുക. 
 

Content Highlights: amur falcon festival to be celebrated in manipur