കേരള തീരത്തുനിന്ന് പിടിക്കുന്ന മീന്‍ കഴിക്കുന്നതില്‍ പ്രശ്നമില്ല; ആശങ്കപ്പെടുത്തുന്ന സാഹചര്യം ഇല്ല

കേരളതീരത്ത് അപകടത്തില്‍പ്പെട്ട് മുങ്ങിയ എംഎസ്സി എല്‍സ-3 എന്ന ലൈബീരിയന്‍ ചരക്കുകപ്പലിൽനിന്നുള്ള എണ്ണ പടരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കടലില്‍ പുരോഗമിക്കുകയാണ്. നാവികസേനയും കോസ്റ്റ് ഗാര്‍ഡും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇതിനായുള്ള ശ്രമത്തിലാണ്. കോസ്റ്റ് ഗാര്‍ഡിന്റെ ഐസിജി വിക്രം, ഐസിജി സക്ഷം എന്നീ കപ്പലുകള്‍ക്കൊപ്പം ഐസിജി ആര്യമന് എന്ന യാനവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. എണ്ണ വ്യാപിക്കുന്നത് തടയുന്നതില്‍ പ്രഗല്ഭ്യമുള്ള 'സമുദ്രപ്രഹരി'യും ദൗത്യത്തില്‍ മുംബൈയില്‍നിന്നെത്തി ഒപ്പംചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണവ്യാപനത്തിന്റെ തോത് നിരീക്ഷിക്കാന്‍ രണ്ട് ഐസിജി ഡോണിയര്‍ വിമാനവും സ്ഥലത്തുണ്ട്. കടല്‍ക്ഷോഭത്തിനിടയിലും കേരളതീരത്തേക്ക് എണ്ണ എത്തിയിട്ടില്ലെന്നതാണ് ആശ്വാസകരമായ കാര്യം.
വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് തിരിച്ച കപ്പലില്‍ ആകെ 643 കണ്ടെയ്നറുകളാണുണ്ടായിരുന്നത്. ഇതില്‍ 12 എണ്ണത്തില്‍ ഹാനികരമായ രാസവസ്തുക്കളാണ്. ഇതോടെ കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. കപ്പല്‍ മുങ്ങിയ ഇടത്തുനിന്ന് 20 നോട്ടിക്കല്‍മൈല്‍ പ്രദേശത്ത് മത്സ്യബന്ധനം നിരോധിച്ചിരുന്നു. കണ്ടെയ്നറുകളില്‍ ചിലത് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ തീരത്ത് അടിഞ്ഞു. അപകടത്തിന് പിന്നാലെ മേഖലയിലെ മത്സ്യത്തൊഴിലാളികളും ജനങ്ങളും ഒരുപോലെ ആശങ്കയിലാണ്. അപകടവും എണ്ണ ചോര്‍ച്ചയും കേരളതീരത്തെ മത്സ്യങ്ങളുടെ ലഭ്യതയേയും മത്സ്യബന്ധനത്തേയും ബാധിക്കുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. എന്നാല്‍, കേരളതീരത്ത് നിന്നുള്ള മത്സ്യം കഴിക്കാന്‍ സാധിക്കുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. ഇക്കാര്യങ്ങളെക്കുറിച്ച് കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ. ബിജുകുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
Content Highlights: kerala ship accident coast guards efforts and fish safety concerns