'ഫംഗസുകൾ ജീവലോകത്തെ നിലനിർത്തുന്ന അദൃശ്യ നെറ്റ്‌വർക്ക്' | അഭിമുഖം: ഡോ. ജിനു മുരളീധരൻ

#വിനയൻ രാഘവൻ
ഡോ. ജിനു മുരളീധരൻ
ഡോ. ജിനു മുരളീധരൻ

നങ്ങളെ കുറിച്ചും വന്യപ്രകൃതിയെപ്പറ്റിയുമൊക്കെ ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലെത്തുക ഇടതൂർന്ന മരങ്ങളും ആനയും കടുവയും പക്ഷികളുമൊക്കെയാണ്. എന്നാൽ, ഇവയെ പോലെ പ്രത്യക്ഷത്തിൽ നമ്മുടെ ശ്രദ്ധയാകർഷിക്കാത്തതും, അതേസമയം ആവാസവ്യവസ്ഥയുടെ അടിസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്യുന്ന മറ്റ് ഒട്ടേറെ വിഭാഗങ്ങൾ ജീവലോകത്തുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ഫംഗസുകൾ അഥവാ കുമിളുകൾ.

ഒരർഥത്തിൽ നമ്മുടെയെല്ലാം ജീവിതം പരോക്ഷമായി കുമിളുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജന്തുക്കൾ ഉരുത്തിരിയുന്നതിനും എത്രയോ മുൻപ് ഭൂമിയിൽ പരിണമിച്ചുവരികയും കൂട്ടവംശനാശനാളുകളെ അതിജീവിച്ച് ഇന്നും ഭൂമിയിലെ തീർത്തും വ്യത്യസ്തങ്ങളായ ആവാസവ്യവസ്ഥകളിൽ വളരുകയും ചെയ്യുന്ന വർഗമാണ് ഫംഗസുകൾ. അവയിൽ, നമുക്ക് ഏറ്റവും പരിചിതം കൂൺ (മഷ്‌റൂം) ഇനങ്ങളാണ്. വിഷക്കൂണുകളുണ്ട്, ഭക്ഷ്യയോഗ്യമായ കൂണുകളുണ്ട്, മതിഭ്രമമുണ്ടാക്കുന്നവയുണ്ട്. വിവിധ നിറങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന കൂണുകൾ മണ്ണിനടിയിലെ വ്യത്യസ്തങ്ങളായ കുമിൾ ശൃംഖലകളുടെ പ്രത്യുത്പാദനഭാഗങ്ങളാണ്.

Content Highlights: dr jinu muraleedharan interview on mushrooms and fungus

Continue reading