പന്തോയെപ്പോലെ പന്തോ മാത്രം, പ്രായം 80,000?; ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ജീവൻ

അമേരിക്കയിലെ യൂട്ടായില്‍, ഫിഷ്‌ലേക്ക് ദേശീയ പാര്‍ക്കില്‍ ഒരു രാക്ഷസന്‍ ജീവിച്ചിരിപ്പുണ്ട്! 106 ഏക്കര്‍ മണ്ണിലേക്ക് എണ്ണമറ്റ വേരുകളോടിച്ച്, ആകാശത്തേക്ക് നാല്‍പ്പത്തിയേഴായിരം മരക്കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന ഒരൊറ്റ മരം! പേര് പന്തോ. ഭൂമിയിലെ ഏറ്റവും വലിയ മരമാണ് പന്തോ. എന്നാല്‍, വലിപ്പത്തേക്കാള്‍ അതിശയിപ്പിക്കുക ഈ മരരാക്ഷസന്റെ ആയുസ്സായിരിക്കും! 16,000-വര്‍ഷങ്ങള്‍ക്കും 80,000-വര്‍ഷങ്ങള്‍ക്കും ഇടയിലാണ് പന്തോമരത്തിന്റെ പ്രായം! ജീവനുള്ളവയുടെ പരിണാമവഴി കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഒരു 'തിയററ്റിക്കല്‍ മോഡലിലേക്ക്' പന്തോയുടെ ജനിതക വിവരങ്ങള്‍ നല്‍കിയായിരുന്നു പ്രായം കണക്കാക്കിയത്. ഭൂമിശാസ്ത്ര രേഖകളും കല്‍ക്കരികളില്‍ നടത്തിയ പഠനങ്ങളും ഇതിന്നായി ഉപയോഗപ്പെടുത്തി.
പന്തോയെപ്പേലെ പന്തോ മാത്രം
Content Highlights: pando tree largest and oldest living thing in the world