മനുഷ്യരെപ്പോലെ നാണിച്ചു ചിരിച്ച കരിങ്കുരങ്ങ്; വൈൽഡ് നെല്ലിയാമ്പതിയുമായി ഫൈസലെത്തുന്നു

കടുവ, പുള്ളിപ്പുലി, ചെന്നായ് തുടങ്ങിയ വന്യജീവികളും പറട്ടി, പാലി തുടങ്ങിയ മരങ്ങളുമടങ്ങുന്ന ജെെവെെവിധ്യമാണ് നെല്ലിയാമ്പതിയുടേത്. മലമുഴക്കി വേഴാമ്പലടക്കമുള്ള വേഴാമ്പലുകളുടെ ഉപജാതികളും സാന്നിധ്യമറിയിച്ച കാടുകളിലൊന്ന് കൂടിയാണ് ഇവിടം. മൂന്ന് വര്‍ഷം മുന്‍പ് നേരിട്ട് കണ്ടറിഞ്ഞ ജൈവസമ്പന്നമായ നെല്ലിയാമ്പതി കാട്ടിലേക്ക് തൃശ്ശൂര്‍ സ്വദേശിയായ ഫൈസല്‍ മാഗ്നറ്റ് വീണ്ടുമെത്തി. അവിടേക്കൊരു യാത്ര ആദ്യമായിട്ടല്ലായിരുന്നുവെങ്കിലും അത്തവണ ഫെെസലിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. നെല്ലിയാമ്പതിയുടെ കാടകങ്ങളെ കുറിച്ചൊരു ഡോക്യുമെന്ററിയായിരുന്നു ഫൈസലിന്റെ മനസ് നിറയെ. 'വെെൽഡ് നെല്ലിയാമ്പതി' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്ലറും യൂട്യൂബിൽ റിലീസ് ചെയ്തുകഴിഞ്ഞു.
ഡോക്യുമെന്ററിയെ പറ്റിയറിഞ്ഞിട്ടാണ് ഫൈസലിനെ സമീപിക്കുന്നത്. ഒരുദിവസം ദൃശ്യങ്ങളെടുക്കാന്‍ പോകുമ്പോള്‍ വരുന്നതില്‍ പ്രശ്നമുണ്ടോ എന്ന് ചോദിച്ചു. മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം സമ്മതിച്ചു. അങ്ങനെ ആ ദിനം വന്നെത്തി. രാവിലെ അഞ്ചുമണിക്ക് തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ട ഞങ്ങള്‍ നെല്ലിയാമ്പതി വനമേഖലയില്‍ ഏഴോടെ എത്തി. മൂന്ന് വർഷത്തോളമായി ഭൂരിഭാഗം സമയവും കാട്ടിൽ ചെലവഴിക്കുന്ന ഫെെസലിന് കാടിന്റെയും വന്യജീവികളുടെയും അനവധി കഥകളുടെ കെട്ടഴിക്കുവാനുണ്ടായിരുന്നു. കഥകൾക്ക് അകമ്പടിയായി ദൃശ്യവിസ്മയമൊരുക്കിയ വനപാതയും.
Content Highlights: faizal magnet a wildlife photographer making a documentary based on wildlife in nelliyampathi