ചിരിപ്പിച്ചും കളിപ്പിച്ചും കാണികളെ കെെയിലെടുക്കുന്ന കൊലയാളി തിമിംഗലങ്ങൾ

ചിരിപ്പിച്ചും സന്തോഷിപ്പിച്ചും കാണികളുടെ മനംകവരുന്ന കൊലയാളി തിമിംഗലങ്ങൾ, അതാണ് ഓർക്കകൾ. 21-ാം നൂറ്റാണ്ടിലാണ് വ്യാപകമായി ഇവയെ പ്രദർശനത്തിനും മറ്റുമായി ഉപയോഗിച്ച് തുടങ്ങിയത്. 1970-കളിൽ ലോകമെമ്പാടും വൻതോതിൽ ഈ കൊലയാളി തിമിംഗലങ്ങൾ വേട്ടയാടപ്പെട്ടു. പിടികൂടിയവയിൽ പലതും അങ്ങനെയാണ് പ്രദർശനങ്ങൾക്കും മറ്റുമായി കൃത്രിമ ജലാശയത്തിലെത്തുന്നത്. അതിസാമർത്ഥ്യക്കാർ കൂടിയാണ് ഈ കൊലയാളി തിമിംഗലങ്ങൾ. അതിനാൽ ഇവയെ പെട്ടെന്ന് തന്നെ പരിശിലീപ്പിക്കാനാകും.
തുടക്കം കിസ്കയിൽ നിന്ന്
കിസ്കയിൽ തുടങ്ങി സ്വതന്ത്രയാവാനൊരുങ്ങുന്ന ലോലിത വരെയുളള കൊലയാളി തിമിംഗലങ്ങൾ വാർത്തകളിൽ ഇടംപിടിച്ച് കഴിഞ്ഞു. 1979-ലാണ് കിസ്ക എന്ന ഓർക്ക തിമിംഗലത്തെ പിടികൂടുന്നത്. 47 വയസ്സ് പ്രായമുള്ള കിസ്ക കാനഡയിലെ മറെെൻലാൻഡ് തീംപാർക്കിൽ ഒരു ദശാബ്ദത്തിലേറെയായി ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. കൂട്ടിലിടിച്ചും മറ്റും സ്വയം മുറിവേൽപ്പിക്കുന്ന കിസ്കയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വിമർശനങ്ങൾക്കിടയാക്കി.
Content Highlights: all you need to know about orcas, the killer whales