ഒരു ടണ്‍ ഖനനം ചെയ്യാന്‍ 22.73 ലക്ഷം ലിറ്റര്‍ ജലം; പരിസ്ഥിതിസൗഹൃദം തന്നെയോ ലിഥിയം ബാറ്ററി?

സെല്‍ഫോണ്‍, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിലെല്ലാം ലിഥിയം അയോണ്‍ ബാറ്ററികൾ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, പ്രവര്‍ത്തനക്ഷമത എന്നിവയാണ് ഈ ബാറ്ററികളുടെ ജനപ്രീതി ഇതിനോടകം തന്നെ ലോകത്താകമാനം വര്‍ധിപ്പിച്ചത്. പോരാത്തതിന് പെട്രോൾ ഡീസൽ പോലുള്ള ഇന്ധനങ്ങൾക്ക് ബദലാവുന്നു എന്നതിനാൽ തന്നെ ഇവ പരിസ്ഥിതി സൗഹൃദമാണെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് പരിസ്ഥിതി സ്നേഹികൾ. എന്നാൽ പരിപൂർണ്ണമായും പരിസ്ഥിതി സൗഹൃദം തന്നെയോ ഇവ. ലിഥിയം ഖനനം പരിസ്ഥിതിക്ക് വരുത്തുന്ന ദോഷങ്ങൾ പരിഗണിക്കുമ്പോൾ ഈ സമീപനത്തിൽ പുനരാലോചന ഉണ്ടാവേണ്ടതുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുവെങ്കിലും അവ അടിസ്ഥാനമാക്കിയിരിക്കുന്ന ബാറ്ററികള്‍ പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവയാണ്.
Content Highlights: 22.73 lakh liters of water to mine one ton; lithium ion battery and its effects