പട്ടണങ്ങളിൽ പക്ഷികള്‍ പാട്ടു പാടാൻ പാടുപെടുന്നു; നഗരവാസികൾ ചെയ്യേണ്ടത് | Nature Future

നഗരത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ സ്വന്തം ശബ്ദം കേള്‍പ്പിക്കാന്‍ പക്ഷികള്‍ പാടുപെടുന്നുണ്ടത്രെ...! കേള്‍ക്കുന്ന ശബ്ദങ്ങളേക്കാള്‍ ഉച്ചത്തില്‍ പാടി നോക്കും ചിലര്‍! പരിസരം കുറച്ചൊന്ന് നിശബ്ദമാവുന്ന സമയം മാത്രം പാടുന്നവരുമുണ്ട്. പാട്ടിന്റെ ശ്രുതി മാറ്റുന്നവരുമുണ്ട്. നഗരങ്ങളില്‍ മനുഷ്യര്‍ കാരണം ഉണ്ടാവുന്ന ശബ്ദം (Anthropogenic noise) പക്ഷികളുടെ പാട്ടുകളെ നിശബ്ദമാക്കുന്നതിനെ 'സോങ്ങ് മാസ്‌കിങ്ങ്' എന്ന് പറയുന്നു. തന്മൂലം പക്ഷികളുടെ ശബ്ദത്തിന് അവ ഉദ്ദേശിച്ച ഫലം കിട്ടാതെ പോവുന്നു; ഇണയെ ആകര്‍ഷിക്കാനോ മറ്റോ. ഈ സാഹചര്യങ്ങള്‍ അവയുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.
നഗരത്തിലെ പക്ഷികള്‍ പാട്ടുകളുടെയും വിളിയുടേയും ഘടന മാറ്റി ഈ അവസ്ഥയെ മറികടക്കാന്‍ ശ്രമിക്കുന്നു. സോങ് മാസ്‌കിങ് ഒഴിവാക്കാന്‍ യൂറോപ്യന്‍ റോബിനുകള്‍ തിരഞ്ഞെടുത്ത വഴി രാത്രി മാത്രം പാടുകയാണ്...! പാട്ടുപാടൽ മാത്രമല്ല, നഗരവത്കരണം പല ജീവികളുടെയും അതിജീവനം ദുഷ്കരമാക്കുകയാണ് എന്നാൽ, സ്വസ്ഥമായും ആരോഗ്യത്തോടെയും മറ്റ് ജീവജാലങ്ങൾക്കും നഗരങ്ങളിൽ ജീവിക്കാമെന്നാണ് പുതിയ ചില പഠനങ്ങൾ കാണിക്കുന്നത്. പലതരം സമ്മര്‍ദങ്ങള്‍ മൂലം നഗരങ്ങളിലെ മനുഷ്യര്‍ അനുഭവിക്കുന്ന അസ്വസ്ഥത മറ്റു ജീവജാലങ്ങളും അനുഭവിക്കുന്നുണ്ട്.
Content Highlights: what can cities do for birds, nature future column