രണ്ട് ജീവികള്‍ യോജിച്ച് ഒരു ജീവിയാകുന്ന പ്രതിഭാസമാണ്, കടലിലെ കുപ്രസിദ്ധ അധിനിവേശക്കാർ

'ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ, നീയെന്റെ ജീവനല്ലേ?' മലയാളത്തിലെ എക്കാലത്തേയും മഹത്തായ പ്രണയകാവ്യമായ രമണനില്‍ മദനന്‍ എന്ന കഥാപാത്രം തന്റെ പ്രിയസുഹൃത്തായ രമണനോട് ചോദിക്കുന്ന ചോദ്യമാണ്. ഉത്തമ സൗഹൃദത്തിന്റെ പാരമ്യത്തിലെത്തുമ്പോഴാണല്ലോ ഇരുമെയ്യായവര്‍ ഒറ്റക്കരളുള്ളവരാകുന്നത്. എത്ര സൗഹൃദമായാലും പ്രണയമായാലും മനസ്സുകളൊന്നാകുമെങ്കിലും രണ്ട് ശരീരങ്ങള്‍ ചേര്‍ന്ന് ഒറ്റ ശരീരമാകില്ലല്ലോ. എന്നാല്‍ അങ്ങനെയൊരു മഹാത്ഭുതവും നടക്കുന്നുണ്ട് ജൈവലോകത്തില്‍! നീമിയോപ്‌സിസ് ലേഡിയൈ (Mnemiopsis leidyi) എന്ന കുഞ്ഞന്‍ കടല്‍ജീവിയാണ് ഈ അത്ഭുതകഥയിലെ കേന്ദ്രകഥാപാത്രം.
കടല്‍ വാള്‍നട്ട് (Sea Walnut) എന്ന വിളിപ്പേരുമുണ്ട് മേപ്പടിയാന്. കോംബ് ജെല്ലി (Comb jelly) അല്ലെങ്കില്‍ റ്റീനോഫോറ (Ctenophora) എന്ന വിഭാഗത്തില്‍ പെടുന്ന, നട്ടെല്ലില്ലാത്ത ജീവികളാണ് കടല്‍ വാള്‍നട്ടുകള്‍. പരിണാമപരമായി നോക്കുകയാണെങ്കില്‍ ബഹുകോശജീവികളുടെ കൂട്ടത്തില്‍ ഏറ്റവും താഴത്തെ പടികളിലൊന്നിലാണ് ഇവയുടെ സ്ഥാനം. പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക്ക് തീരക്കടലാണ് ഇവയുടെ ജന്മദേശം. എന്നാല്‍ ഇപ്പോള്‍ അവ യൂറോപ്പിലേയും പശ്ചിമേഷ്യയിലേയും കടലുകളിലെ കുപ്രസിദ്ധരായ അധിനിവേശ ജീവികളാണ് (invasive specise).
പ്രത്യേകതകള്‍
Content Highlights: two mnemiopsis leidyi can fuse to become one interesting facts about comb jelly