436 പേരെ കൊന്ന നരഭോജിക്കടുവയുടെ ഘാതകൻ; ഒടുവിൽ കടുവാ സംരക്ഷകനായ കഥ | BEAUTY & THE BEASTS

നരഭോജിക്കടുവകളുടെ അന്തകനെന്ന പേരുണ്ടായിരുന്നു ജിം കോര്‍ബെറ്റ് എന്ന ബ്രിട്ടീഷ്-ഇന്ത്യന്‍ നായാട്ടുകാരന്. കുഞ്ഞുന്നാള്‍ മുതലേ കാടിനോടും വന്യജീവികളോടുമുള്ള അടങ്ങാത്ത അഭിനിവേശം പക്ഷേ, പില്‍ക്കാലത്ത് അയാളെ മാറ്റിയത് ഏറ്റവും മികച്ച വേട്ടക്കാരനായിട്ടാണ്. കാട്ടിലെ ഓരോ ഇലയനക്കവും തിരിച്ചറിയാന്‍ കഴിയും വിധമുള്ള തന്റെ കാടറിവുകള്‍ ജിം കോര്‍ബെറ്റിനെ തോക്കെടുക്കാന്‍ നിര്‍ബന്ധിച്ചു. തോക്കെടുത്ത് കടുവവേട്ടയ്ക്ക് തുടക്കം കുറിച്ച ജിം കോര്‍ബെറ്റിന്റെ പേര് പിന്നീട് ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനത്തിന്റെ പേരായി മാറിയെന്നത് മറ്റൊരു ചരിത്രം. അങ്ങനെ ഹെയ്‌ലി ദേശീയോദ്യാനം ജിം കോര്‍ബെറ്റ് ദേശീയോദ്യാനമായി, കടുവാ സംരക്ഷണത്തില്‍ ലോക മാതൃകയായി. ബംഗാള്‍ കടവുകളുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സംരക്ഷണ കേന്ദ്രമായ ജിം കോര്‍ബെറ്റിന്റെ കടുവാ സംരക്ഷണ പദ്ധതികള്‍ ഏറെ ശ്രദ്ധേയാണ്. ജിം കോര്‍ബെറ്റിന്റെ വിശേഷമാണ് ഇത്തവണ ബ്യൂട്ടി ആന്‍ഡ് ബീറ്റ്‌സില്‍.
- കാടിനെ സ്‌നേഹിച്ചു പക്ഷെ വേട്ടക്കാരനായി
Content Highlights: Story of Jim Corbett and its Tiger conservation