വെള്ളപുതച്ച ഒട്ടകങ്ങളും മണൽപ്പരപ്പും; സഹാറയിൽ അന്ന് മഞ്ഞ് പെയ്തപ്പോൾ | Magics of Nature

നാല്‍പത്തിനാലു വര്‍ഷങ്ങള്‍ക്കുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1979 ഫെബ്രുവരി 18-ന്, ഒരു അത്ഭുതം നടന്നുവെന്ന് വാര്‍ത്ത പരന്നു. ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലെ ചുവന്ന മണല്‍ക്കടലില്‍ ശക്തമായി മഞ്ഞുവീഴുന്നു. ഫോട്ടോയെടുക്കാന്‍ ഡിജിറ്റല്‍ ക്യാമറയോ വിവരം സന്ദേശമായി അയയ്ക്കാന്‍ മൊബെല്‍ ഫോണോ ഇല്ലാത്ത കാലം. ടെലിവിഷന്‍ പോലും പലയിടത്തും കണ്ടുതുടങ്ങുന്നേ ഉളളു. അടുത്ത ദിവസങ്ങളില്‍ വാര്‍ത്ത കേട്ടവര്‍ക്കും വായിച്ചറിഞ്ഞവര്‍ക്കുമെല്ലാം അന്നതൊരു കടങ്കഥപോലെ തോന്നി. അധികമാരും കാണാതെപോയ ആ ശക്തമായ മഞ്ഞുവീഴ്ചയുടെ ആയുസ്സ് കേവലം അരമണിക്കൂര്‍ മാത്രമായിരുന്നു.
Content Highlights: snow on sand, dessert snow column magics of nature, anjana sasi, environment