കാലാവസ്ഥാ വ്യതിയാനം വഴിതെറ്റിച്ച ദേശാടനപക്ഷികൾ; പുതിയ ദേശാടനപഥം പഠിപ്പിച്ച് ശാസ്ത്രജ്ഞർ

ജര്‍മ്മനിയിലെ പാടങ്ങള്‍ക്കും നദികള്‍ക്കും കുന്നുകള്‍ക്കും മുകളിലൂടെ, 2023 ആഗസ്തിലെ ഇളംചൂടുള്ള ഒരു പ്രഭാതത്തില്‍ നിരനിരയായി പറന്നുപോവുന്ന 35 കറുത്ത കൊക്കുകള്‍. അവയെ നയിച്ച് മുന്നേ പറക്കുന്നത് ഭാരം കുറഞ്ഞ രണ്ട് എയര്‍ക്രാഫ്ടുകളും! ആ കാഴ്ചയില്‍ അമ്പരന്നവര്‍ക്ക് മുന്നില്‍ അന്നത്തെ പത്രത്തലക്കെട്ടുകള്‍ പ്രത്യക്ഷപ്പെട്ടു: വംശനാശ ഭീഷണി നേരിട്ട സന്യാസി കൊക്കുകളെ ദേശാടനം നടത്താന്‍ പഠിപ്പിച്ച ജോഹാനസ് ഫ്രിറ്റ്‌സ് എന്ന ഓസ്ട്രിയന്‍ ശാസ്ത്രജ്ഞന്റെ അസാധാരണ പരിശ്രമത്തേക്കുറിച്ചായിരുന്നു വാര്‍ത്ത! സുരക്ഷിതമായ ദേശാടനപ്പാത കണ്ടെത്താന്‍ പക്ഷികളെ സഹായിക്കുന്ന, ഓസ്ട്രിയയിലെ വാള്‍ഡ്രാപ്പ്ടീം കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസര്‍ച്ച് പ്രൊജക്റ്റിന്റെ ഭാഗമായിരുന്നു പരീക്ഷണം.
ലോകത്തിലെ അപൂര്‍വമായ ദേശാടനപ്പക്ഷികളിലൊന്നാണ് സന്യാസി കൊക്ക് (Hermit Ibis or Northern Bald Ibis). ഇവ 'ക്രിറ്റിക്കലി എന്‍ഡെയിഞ്ചേഡ്'വിഭാഗത്തില്‍ പെടുന്നു. താറാവിനോളം വലുപ്പം. കറുത്ത് മിന്നുന്ന ശരീരം. അറ്റം വളഞ്ഞ ചുവന്ന വലിയ കൊക്ക്. തൂവലുകളില്ലാത്ത ചുവന്ന തലയ്ക്ക് ചുറ്റും വിടര്‍ന്ന് നില്‍ക്കുന്ന പീലികള്‍. യൂറോപ്പില്‍ ഇവയെ പ്രാദേശികമായി 'വാള്‍ഡ്രാപ്്' എന്നും വിളിക്കുന്നു. മലഞ്ചെരിവുകളില്‍ നീര്‍ച്ചാലുകള്‍ക്കരികെ കഴിയുന്ന ഇവയ്ക്ക് പ്രാണികളും മറ്റുചെറു ജീവികളുമാണ് ഭക്ഷണം. ഏകദേശം 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂറോപ്പില്‍ ഇവ തീര്‍ത്തും ഇല്ലാതായി! പരിധിവിട്ട വേട്ടയാടലുകളായിരുന്നു പ്രധാന കാരണം. ഏഷ്യ, ആഫ്രിക്ക വന്‍കരകളിലെ സ്വാഭാവിക വനങ്ങളില്‍ ഇവ ഇപ്പോഴും അവശേഷിക്കുന്നുണ്ട്, അതും ആയിരത്തോടടുത്ത് എണ്ണം മാത്രം.
Content Highlights: researchers guide new ways to migratory birds to adjust climate change