കണ്ണാടിക്കൂട്ടിലെ മീനുകള്‍ വികാരങ്ങളില്ലാത്തവരല്ല; ദയയും സഹജീവി സ്നേഹവുമുള്ളവർ | Nature Future

NATURE FUTURE
#ശർമിള
അക്വേറിയത്തിലെ ക്ലൗൺ ഫിഷ് | getty images
അക്വേറിയത്തിലെ ക്ലൗൺ ഫിഷ് | getty images

ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനത്തിനൊപ്പം (ജൂണ്‍ 5 - വിഷയം 'ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനം') ലോകമെങ്ങുമുള്ള ആവാസവ്യവസ്ഥകളുടെ നാശം തടയുന്നതിനും ആവാസവ്യവസ്ഥകളെ പുനഃസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്ര സഭയുടെ പരിശ്രമങ്ങളും തുടങ്ങുന്നു. കോവിഡ് വ്യാപനം ആവാസവ്യവസ്ഥയെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണകളെ കൂടുതല്‍ വിശാലമാക്കി. ആവാസവ്യവസ്ഥയുടെ ക്ഷേമമെന്നാല്‍ മനുഷ്യരുടെ ക്ഷേമം മാത്രമല്ലെന്നും മറ്റു ജീവജാലങ്ങളുടെ ക്ഷേമം കൂടിയാണെന്നുമുള്ള തിരിച്ചറിവിലേക്ക് ലോകം എത്തി. മൃഗങ്ങളും പക്ഷികളും സസ്യങ്ങളുമടക്കമുള്ള ജീവലോകത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടക്കുന്നു. പഠനങ്ങള്‍ പുതിയ അറിവുകളിലേക്ക് നയിക്കുന്നു. ഇനി, ഇതുവരെ കണ്ട കണ്ണുകള്‍ കൊണ്ടല്ല ചുറ്റും നോക്കേണ്ടതെന്ന് ശാസ്ത്രം പറയുന്നു. മനുഷ്യനും ചുറ്റുപാടും തമ്മില്‍, മനുഷ്യനും എണ്ണമറ്റ ജീവികളും തമ്മില്‍ ഉള്ള ബന്ധം എങ്ങനെയൊക്കെ ഏറ്റവും നീതിപൂര്‍ണ്ണമാക്കാം എന്നാണ് ആധുനികശാസ്ത്രത്തിന്റെ ആലോചന. 

മറ്റു ജീവികള്‍ക്ക് മനുഷ്യനുള്ളതുപോലുള്ള വികാരങ്ങളുണ്ടെന്ന് ഇത്രയും കാലം ശാസ്ത്രജ്ഞര്‍ പൂര്‍ണ്ണമായും സമ്മതിച്ചിരുന്നില്ല. വലിയ ജീവികള്‍ക്ക് (സസ്തനികള്‍ക്കും പ്രൈമേറ്റുകള്‍ക്കും) ഉള്ളത്ര സംവേദനശക്തി പോലും മത്സ്യങ്ങള്‍ക്കില്ലെന്നായിരുന്നു ധാരണ. മത്സ്യങ്ങളുടെ സങ്കീര്‍ണ്ണമായ സാമൂഹിക, ബൗദ്ധിക നിലകളെക്കെുറിച്ച് വന്ന പുതിയ അറിവുകള്‍ അതെല്ലാം തിരുത്തിക്കുറിക്കുന്നു. മത്സ്യത്തിന് മറ്റൊരു മത്സ്യത്തിനുള്ള ഭയം മനസ്സിലാവുന്നുണ്ടെന്നും ആ ഭയം പങ്കിടുന്നുണ്ടെന്നും അടുത്തിടെ 'ജേണല്‍ സയന്‍സില്‍' പ്രസിദ്ധീകരിച്ച പുതിയ പഠനം തെളിയിച്ചു. മത്സ്യങ്ങളുടെ തലച്ചോറിലെ ഓക്‌സിടോസിന്‍ എന്ന രാസവസ്തുവാണ്‌ ഇതിന് അവയെ സഹായിക്കുന്നത്. ഇതേ ഓക്‌സിടോസിന്‍ ആണ് മനുഷ്യരില്‍ അനുതാപവും സഹജീവിസ്‌നേഹവും ഉണ്ടാക്കുന്നതും! ''

Content Highlights: nature future column,fishes and their emotional pain,speciesism, environment

Continue reading