ഫ്ളെമിംഗോയും ബാറ്ററി നിര്‍മ്മിക്കാൻ ഉപയോഗിക്കുന്ന ലിഥിയവും തമ്മിലെന്ത് ബന്ധം | NatureFuture

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മിക്കാനുപയോഗിക്കുന്ന ലിഥിയവും ഫ്‌ളെമിംഗോ പക്ഷിയും തമ്മിലെന്ത് ബന്ധം...! ചിലി ആന്‍ഡസ് പര്‍വതത്തിലെ ലിഥിയം ഖനനത്തിന് ഫ്‌ളെമിംഗോ പക്ഷികളുടെ പ്രജനനത്തോത് കുറഞ്ഞതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത് 'ജേണല്‍ പ്രൊസീഡിങ്ങ്‌സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബി' യില്‍ പ്രസിദ്ധീകരിച്ച ഗവേഷണപഠനമാണ്. ഫ്‌ളെമിംഗോകളുടെ ആവാസകേന്ദ്രമായ ചിലിയന്‍ ആന്‍ഡസിലെ ഉപ്പുതടാകങ്ങളില്‍ ലിഥിയം ഖനനവും കാലാവസ്ഥാമാറ്റങ്ങളും സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു പ്രസ്തുത ഗവേഷണം. ചിലിയന്‍ ആന്‍ഡസില്‍ രണ്ട് സ്പീഷിസ് ഫ്‌ളെമിംഗോകളുടെ എണ്ണത്തില്‍, പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ 10-12 ശതമാനം കുറവു വന്നതായി കണ്ടെത്തി. ചിലിയില്‍, ലിഥിയം ഖനനത്തിന്റെ പാരിസ്ഥിതികപ്രശ്‌നം നേരിട്ട തടാകങ്ങളില്‍ മാത്രം പ്രജനനം നടത്തിവന്ന ഫ്‌ളെമിംഗോകളായിരുന്നു ഇവ.
Content Highlights: Climate change,lithium mining, flamingo birds life span, nature future,environment