വലിയ കണ്ണുകള്‍, മങ്ങിയ കാഴ്ച; കൂനന്‍ തിമിംഗിലങ്ങള്‍ കാഴ്ച കിട്ടാന്‍ പാടുപെടുന്നത് എന്തുകൊണ്ട്?

#ശർമിള
കൂനന്‍ തിമിംഗലം (ഹംപ്ബാക്ക് വെയില്‍) | Photo: AP/PTI
കൂനന്‍ തിമിംഗലം (ഹംപ്ബാക്ക് വെയില്‍) | Photo: AP/PTI

ഒരു കൂനന്‍ തിമിംഗിലം (ഹംപ്ബാക്ക് വെയില്‍) 24 വയസ്സുള്ള ഒരു കയാക്കറെ ഏറെക്കുറേ വിഴുങ്ങുകയും അപ്പോള്‍ത്തന്നെ അയാളെ പരിക്കേല്‍പ്പിക്കാതെ പുറത്തു കളയുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ, കഴിഞ്ഞ ഫെബ്രുവരിയില്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തെക്കന്‍ ചിലിയില്‍ പിതാവ് ഡെല്ലിനൊപ്പം കയാക്കിങ് നടത്തുകയായിരുന്നു അഡ്രിയാന്‍ സിമാന്‍കാസ് എന്ന യുവാവ്. പെട്ടെന്ന് വെള്ളത്തിന് മുകളിലേക്ക് വന്ന തിമിംഗിലം കയാക്കിനൊപ്പം അഡ്രിയാനേയും വിഴുങ്ങി. തിമിംഗിലത്തിന്റെ വായയിലേക്ക് മകന്‍ അപ്രത്യക്ഷമാവുന്നത് കണ്ട് പിതാവ് അലറിവിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. മെഗല്ലന്‍ കടലിടുക്കിലെ സാന്‍ ഇസിഡ്രോ ലൈറ്റ്ഹൗസിന് സമീപമായിരുന്നു സംഭവം. 

ജലോപരിതലത്തിലൂടെ വായ തുറന്നുപിടിച്ച് ഇരതേടിയ തിമിംഗിലത്തിന്റെ വായയുടെ നേര്‍ക്ക് കയാക്കര്‍ ചെന്നുപെട്ടതാവും എന്നാണ് ഇതേപ്പറ്റി സമുദ്രശാസ്ത്രജ്ഞരുടെ അഭിപ്രായം. മാത്രമല്ല, ഇടുങ്ങിയ തൊണ്ടയായതിനാല്‍ മനുഷ്യരെ ഭക്ഷണമാക്കാന്‍ തിമിംഗിലങ്ങള്‍ ശ്രമിക്കാറുമില്ലത്രെ! അടുത്തിടെ കൂനന്‍ തിമിംഗിലങ്ങളുടെ കാഴ്ചശക്തിയെക്കുറിച്ച് വന്ന പുതിയൊരു പഠനം ഈ സംഭവത്തോട് ചേര്‍ത്ത് വായിക്കുമ്പോള്‍ അത് മറ്റൊരു വ്യാഖ്യാനത്തിനുകൂടി സാധ്യത തുറന്നിടുകയാണ്. കൂനന്‍ തിമിംഗിലങ്ങള്‍ക്ക് ചെറിയ വസ്തുക്കളോ ദൂരെ നിന്ന് ഗ്രഹിക്കാന്‍ കഴിയില്ലത്രെ! ഒരുപക്ഷെ ഇക്കാരണത്താലാവാം, അഡ്രിയാനെ തിമിംഗിലം വിഴുങ്ങിപ്പോയതും കാര്യം മനസ്സിലാക്കിയ ഉടനെ കയാക്കറെ പുറത്തേക്ക് വിട്ടതും.

Content Highlights: Humpback Whales Poor Vision:Viral Video and New Study

Continue reading