സ്റ്റാമിനയുണ്ടെങ്കില്‍ ഇണചേരാന്‍ അനുവാദം, ഇഷ്ടമില്ലെങ്കില്‍ ഇടിച്ച് ഓടിക്കും; മുയലിനെ അറിയാം

ആമയുമായി ഓട്ടമത്സരത്തിന് ഇറങ്ങി തോറ്റുപോയ മടിയനും അഹങ്കാരിയുമായ മുയലിന്റെ ഈസോപ്പ് കഥയാവും നമ്മളെല്ലാം ചെറുപ്പത്തില്‍ ആദ്യം കേട്ട വിശദ കഥ. പൂര്‍ണ ചന്ദ്രനിലെ ഇരുള്‍ ഗര്‍ത്ത നിഴലുകളെ മുയല്‍ എന്ന് സങ്കല്‍പ്പിക്കാന്‍ പറഞ്ഞ് തന്നുണ്ടായതാവാം ആദ്യ വന്യഭാവന. ഓട്ടമത്സരക്കഥയിലെ മുയല്‍ 'റാബിറ്റ്' (Rabbit) ആണോ 'ഹേര്‍' (Hare) ആണോ എന്ന ചോദ്യത്തിനുത്തരമായി ഇതു രണ്ടും ഒന്നുതന്നെയല്ലെ എന്ന നെറ്റിചുളിക്കല്‍ ചിലര്‍ക്കെങ്കിലുമുണ്ടാകും. രണ്ടും വ്യത്യസ്തരായ രണ്ടു ജീവികളാണ്. പക്ഷെ മുയല്‍ എന്ന ഒറ്റ പദമേ നമുക്കുള്ളുതാനും. ജാക്കള്‍ (Jackal), ഫോക്‌സ് (Fox) എന്നീ രണ്ട് തരം ജീവികളേയും ഒന്നാണെന്ന് കരുതി കുറുക്കന്‍ എന്ന് തന്നെ വിളിക്കുന്ന 'നമ്മളോടോ ബാല ! ' എന്ന് സ്വയം ചോദിക്കേണ്ടി വരും.
Content Highlights: Hares and rabbits are not same species, Bandhukkal mithrangal column,vijayakumar blathur,environment