ഇണ ചേരാനെന്ന വ്യാജേന ആണിനെ വെളിച്ചം കാട്ടി ‘വളച്ച്’കൊന്നുതിന്നും; മിന്നാമിന്നികളിൽ വ‍ഞ്ചകി നീലിമാരും

പിന്നിൽ നിന്ന് തെളിക്കുന്ന ബയൊലുമിനസെൻസ് എന്ന അത്ഭുത വെളിച്ചമാണ് മിന്നാമിന്നിയെ ആരിലേക്കും ആകർഷിക്കുന്നത്. ഈ വെളിച്ചംമാത്രമല്ല, വമ്പൻ സൂത്രങ്ങളൊളിപ്പിച്ച ജഗകില്ലാടികളാണ് ഈകൂട്ടം. പ്രത്യേകിച്ചും ഇണചേരുന്നതിൽ. ആണിനെ തെറ്റിദ്ധരിപ്പിച്ച് വരുത്തി പിടികൂടി കൊന്നുതിന്നുന്ന പെൺ മിന്നാമിനുങ്ങി വരെയുണ്ട്. വിഷം തുപ്പുന്നവയുമുണ്ട്. പല പെൺ മിന്നാമിനുങ്ങികൾക്കും പറക്കാൻ ചിറകില്ലെന്ന് നിങ്ങൾക്കറിയോ? പെൺമിന്നാമിനുങ്ങികൾ പലതും അവയുടെ ലാർവൽ രൂപം തന്നെ തുടരും. ആൺ മിന്നാമിനുങ്ങുകളാണ് സാധാരണയായി പറന്നുകളിക്കുന്നതായി കാണുന്നത്.

ഓരോ ഇനം മിന്നാമിനുങ്ങിനും വ്യത്യസ്തമായ പ്രകാശ പാറ്റേണുകളോ (Flash patterns) മിന്നുന്നതിന്റെ വേഗതയോ ഉണ്ടായിരിക്കും. ആൺ മിന്നാമിനുങ്ങുകൾ പറന്നുനടന്ന് മിന്നുമ്പോൾ, പെൺ മിന്നാമിനുങ്ങുകൾ പലപ്പോഴും പറക്കാതെ ചെടികളിലിരുന്ന് തിരിച്ച് സിഗ്‌നൽ നൽകുന്നു. അതുകണ്ടാണ് ആൺ മിന്നാമിനുങ്ങുകളെത്തി ഇണചേരുക. ഏറ്റവും നല്ല പ്രകാശം പൊഴിക്കുന്ന പെൺ മിന്നാമിന്നിക്കായിരിക്കും ആരോഗ്യവും മുട്ടകൾ കൂടുതൽ ഇടാനുള്ള കഴിവും. അതിനാൽ നല്ല തിളക്കമുള്ള പ്രകാശമുള്ള പെണ്ണിനാണ് കൂടുതൽ ഇണകിട്ടാൻ സാദ്ധ്യത.

Content Highlights: Some female fireflies use aggressive mimicry to trick and eat male fireflies of other species., Females cannot produce their own toxins, so they steal Lucibufagins from male fireflies to protect their eggs., Male fireflies have evolved survival tactics like flash blackouts, pheromone checks, and playing dead to escape.

Continue reading