കരിഞ്ഞ മരം വെട്ടുമ്പോള്‍ കാട്ടിലെങ്ങും ഭ്രാന്ത് പിടിച്ചതുപോലെ കറുപ്പന്‍ മരംകൊത്തികള്‍| Nature Future

#ശർമിള
black backed woodpecker ( Allaboutbirds.org).jpg
black backed woodpecker ( Allaboutbirds.org).jpg

കാട്ടുതീയിലമര്‍ന്ന കാലിഫോര്‍ണിയന്‍ കാടുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഗവേഷകര്‍ക്ക് ഏറ്റവും സഹായം ഒരു കൊച്ചുപക്ഷിയായാണ്‌. 'ബ്ളാക്ക് ബാക്ഡ് വുഡ്‌പെക്കര്‍', എന്ന കറുപ്പന്‍ മരംകൊത്തി. കറുപ്പന്‍ മരംകൊത്തികള്‍ക്ക് കാട്ടുതീയുമായുള്ള പ്രത്യേക ബന്ധമാണ് ഇതുസംബന്ധിച്ചുള്ള കൂടുതല്‍ പഠനങ്ങളിലേക്ക് ഗവേഷകരെ നയിച്ചത്. കറുപ്പന്‍ മരംകൊത്തികള്‍ക്ക് ഏറ്റവും ഗുണകരമായ ചില കാര്യങ്ങള്‍ കാട്ടുതീ എരിച്ച കാടിന്റെ പുനരുജ്ജീവനത്തില്‍ ഫലപ്രദമാണെന്ന് അവര്‍ കണ്ടെത്തി. വര്‍ഷങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഒരു ഓണ്‍ലൈന്‍ ടൂള്‍ വികസിപ്പിച്ചെടുത്തിരിക്കയാണ് ശാസ്ത്രജ്ഞര്‍. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷനില്‍ ഉപയോഗിക്കാനുള്ള ഈ പുതിയ ടൂളിനെക്കുറിച്ചാണ് 'ഇക്കോളജിക്കല്‍ അപ്ളിക്കേഷൻ' - ല്‍ പ്രസിദ്ധീകരിച്ച പഠനം വിവരിക്കുന്നത്.

കരിഞ്ഞ കാടും കറുപ്പന്‍ മരംകൊത്തിയും

Content Highlights: black backed woodpecker and deforestation

Continue reading