ആരെയും പേടിക്കാത്ത ശക്തന്‍! കരയിലും വെള്ളത്തിലും കരുത്ത് ഒരേപോലെ; അറിയാം കടുവയെ

#വിജയകുമാർ ബ്ലാത്തൂർ
ഫോട്ടോ : ഡേവിഡ് രാജു
ഫോട്ടോ : ഡേവിഡ് രാജു

വന്‍ ആളൊരു കടുവയാണ് എന്നൊന്നും ആരും നമ്മുടെ നാട്ടില്‍  സാധാരണമായി വിശേഷിപ്പിക്കാറില്ല. പകരം 'ലെവന്‍ പുലിയാണ് കേട്ട , പുപ്പുലി' എന്നൊക്കെയാണല്ലൊ പറയുക. അതിശക്തനും സമര്‍ത്ഥനും  എതിരില്ലാത്തവനുമാണ് എന്ന അര്‍ത്ഥത്തിലാണ് പാതി കളിയായി  ഇങ്ങനെ വിളിക്കുന്നത്. മണികണ്ഠനയ്യപ്പന്‍ പുലിപ്പാലിനുപോയി മുലകുടിക്കുഞ്ഞുങ്ങളുള്ള ഈറ്റപ്പുലിയുടെ പുറത്തേറി വരുന്നതായാണല്ലോ കഥ. പക്ഷെ   അയ്യപ്പന്‍ കടുവയുടെ പുറത്തേറിവരുന്നതായാണ് ചിത്രങ്ങളിലും സിനിമകളിലും കാണുക.  അതുപോലെതന്നെ കൊല്ലുന്നതൊക്കെയും കടുവകളെയാണെങ്കിലും എന്തിനാണ് പുലിമുരുകന്‍ എന്ന് കഥാപാത്രത്തിന് പേര് കിട്ടിയത് എന്തുകൊണ്ടെന്നും ആദ്യം ഒന്നമ്പരക്കും. പുള്ളികള്‍ ദേഹത്തുള്ള പുലികളെ പുള്ളിപ്പുലി എന്ന് വേറെതന്നെ വിളിക്കാറുള്ളതുപോലെ, കടുവകളെ  'വരയന്‍ പുലി' എന്ന് വിളിച്ചാല്‍ പ്രശ്‌നം തീരുമല്ലോ. ജനിതക പ്രത്യേകതകള്‍ മൂലം  മെലാനിന്‍ പിഗ്മെന്റിന്റെ അതിപ്രസരം കൊണ്ട് പുള്ളി അടയാളങ്ങള്‍ വ്യക്തമാകാത്തവിധം മങ്ങി മൊത്തം  കറുത്ത നിറത്തില്‍ കാണുന്ന പുള്ളിപ്പുലി വകഭേദങ്ങളെയാണല്ലോ നമ്മള്‍  കരിമ്പുലി എന്നും വിളിക്കുന്നത്.(കരിമ്പുലിയുടെ ദേഹത്ത്  മങ്ങിയ പുള്ളികള്‍ ശ്രദ്ധിച്ച് നോക്കിയാല്‍ കാണാം, അതിനാല്‍ കരിമ്പുലി പുള്ളിപ്പുലിതന്നെ ). അപ്പോള്‍ 'നരി' ആരാണ് എന്ന ചോദ്യം വരും. നിന്നെയൊക്കെ നരിപിടിച്ച് പോകട്ടെ എന്ന് ശപിക്കുമ്പോള്‍ മനസില്‍ ഉദ്ദേശിക്കുന്നത്  ആരുപിടിക്കട്ടെ എന്നാവും?  ഈ പദം നമ്മെ ശരിയ്ക്കും ചിലപ്പോള്‍ 'പുലിവാലു പിടിപ്പിക്കും'. ഇടശ്ശേരിയുടെ പൂതപ്പാട്ടില്‍  മകനെ തിരഞ്ഞുകൊണ്ട് നടക്കുന്ന നങ്ങേലിയെ ആദ്യം പേടിപ്പിച്ചോടിക്കാനാണ് പൂതം ശ്രമിക്കുന്നത്.  

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

Content Highlights: Bandhukkal mithrangal on tiger

Continue reading