പുലിയുടെ ബന്ധു കടുവയോ സിംഹമോ? | ബന്ധുക്കൾ മിത്രങ്ങൾ

പുലി ശരിക്കും ഒരു 'സിംഹം' തന്നെയാണ്. കടുവയെ വരയന്‍ പുലി എന്നൊക്കെ വിളിക്കുമെങ്കിലും കടുവയുമായല്ല പുലികള്‍ക്ക് കൂടുതല്‍ വംശപരമായ അടുപ്പം ഉള്ളത്, സിംഹങ്ങളുമായാണ്. ജാഗ്വറുകളാണ് പിന്നെ അടുത്ത ബന്ധുക്കള്‍. Panthera ജനുസില്‍ പെട്ട മറ്റ് രണ്ട് ജീവികളാണല്ലോ സിംഹവും (Panthera leo ) കടുവയും (Panthera tigris). പലതരം മാര്‍ജ്ജാരവംശക്കാരുടെ ശരീര രാസസ്രവങ്ങളുടെ ഫൈലോജെനിറ്റിക് പഠനങ്ങള്‍ തെളിയിക്കുന്നത് പുള്ളിപ്പുലി കൂടുതല്‍ അടുത്തിരിക്കുന്നത് സിംഹവുമായാണ് എന്നാണ്.
പുള്ളിപ്പുലികളുടെ പുള്ളികളാണല്ലോ അവരുടെ ഏറ്റവും പ്രധാനമായ തിരിച്ചറിയല്‍ അടയാളം. സിംഹത്തിനില്ലാത്തതും അതാണ്. കടുവകള്‍ക്ക് നീളന്‍ വരകളാണല്ലോ ഉള്ളത്. എന്നാല്‍ പുള്ളികള്‍ ദേഹത്തുള്ളവരാണെങ്കിലും വെറും പൂച്ച വിഭാഗക്കാരായ ചീറ്റകളേയും പുള്ളിപ്പുലികളേയും പലര്‍ക്കും പരസ്പരം മാറി പോകാറുണ്ട്. 'പുലികടുവസിംഹ'ങ്ങളെപ്പോലെ അലറാനാകാത്ത, പൂച്ചകളെപ്പോലെ മുരളാന്‍ മാത്രം പറ്റുന്ന, നഖങ്ങള്‍ പൂര്‍ണ്ണമായും ഉള്‍വലിച്ച് മറച്ച് വെക്കാനാകാത്ത, മാര്‍ജ്ജാരകുടുംബക്കാരായ ഒരു വലിയ പൂച്ച മാത്രമാണ് സത്യത്തില്‍ ചീറ്റ.
Content Highlights: bandhukkal mithrangal column on leopards