കുരങ്ങനെന്ന് വിളിക്കരുത്; വ്യക്തിത്വവും വികാരവും ഉള്ളവരാണിവർ | ബന്ധുക്കൾ മിത്രങ്ങൾ

BANDHUKKAL MITHRANGAL
#വിജയകുമാർ ബ്ലാത്തൂർ
ഒറാങ്ങുട്ടാൻ |By Bernard DUPONT from FRANCE - Orang Utan (Pongo pygmaeus) female with baby, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=40782225
ഒറാങ്ങുട്ടാൻ |By Bernard DUPONT from FRANCE - Orang Utan (Pongo pygmaeus) female with baby, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=40782225

സുമാത്രൻ ഒറാങ്ങുട്ടാൻ മുഖത്ത് മുറിവേറ്റപ്പോൾ  ഒരു പ്രത്യേക കാട്ടുവള്ളിയുടെ ഇലകൾ ശേഖരിച്ച് ചവച്ച് പിഴിഞ്ഞ്, നീര് എടുത്ത് മുറിവിൽ പുരട്ടുന്നത് കണ്ടാൽ ഏത് ഡോക്ടറാണ് അമ്പരന്നു പോകാതിരിക്കുക. അതും കൂടാതെ  ചതച്ച ഇലകൾ മുറിവിനുമേൽ ബാൻഡേജ് പോലെ വെച്ച്  സ്വയം ചികിത്സിക്കുന്ന കാഴ്ചകൂടി ആയാലോ! അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ചെറിയ അണുബാധയുടെ ലക്ഷണം പോലും കാണിക്കാതെ  മുറിവ് നന്നായി  ഉണങ്ങുകയും ചെയ്തു. ഈ  അമ്പരപ്പിക്കുന്ന വാർത്ത പുറംലോകമറിഞ്ഞത് 2024 മെയ് രണ്ടിന് സയന്റിഫിക് റിപ്പോർട്ട്‌സ് എന്ന ശാസ്ത്ര ജേണലിൽ വന്ന ഒരു ഗവേഷണ പ്രബന്ധം വഴിയാണ്. ജർമനിയിലെ  മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ബിഹേവിയറിലെ ശാസ്ത്രജ്ഞയായ ഇസബെല്ല ലൂമറിന്റെ (Isabelle B. Laumer ) നേതൃത്വത്തിൽ സുമാത്രയിലും ബോർണിയോയിലും വർഷങ്ങളായി ഒറാങ്ങുട്ടാനുകളിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അതിനിടയിൽ യാദൃശ്ചികമായാണ് ഈ കാര്യം അവരുടെ ശ്രദ്ധയിൽ പെട്ടത്.

മുഖത്ത് മുറിവേറ്റ ഒറാങ്ങുട്ടാൻ (ഇടത്ത്), പച്ചില മരുന്ന് വെച്ച് മുറിവുണങ്ങിയ ശേഷമുള്ള ചിത്രം |AP

Content Highlights: Bandhukkal mithrangal,apes,Orangutan,Vijayakumar blathur,environment

Continue reading