'ഇഎംഎസ്സെ പൊന്നളിയാ നിന്നെ ഞങ്ങള്‍ കണ്ടളിയാ'; പിഴയായി അഴീക്കോടിന്റെ കടക്ക്പുറത്ത്

ഇ.എം.എസ്സെ പൊന്നളിയാ നിന്നെ ഞങ്ങള്‍ കണ്ടളിയാ. രാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പിനേയും കുറിച്ച് ഓര്‍ക്കുമ്പോള്‍ 80-ാം വയസ്സിലും പൊന്നാനിയിലെ വീട്ടിലിരുന്ന് ആ മുദ്രാവാക്യത്തെ കുറിച്ചോര്‍ത്ത് മുഷ്ടിചുരുട്ടും സി.ഹരിദാസ് എന്ന ആ പഴയ കോണ്‍ഗ്രസ് നേതാവ്. ആ മുദ്രാവാക്യത്തിന്റെ കഥ വഴിയെ പറയാം.
നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആവേശം പൊടിപൊടിച്ച് ജനം പോളിംഗ് ബൂത്തിലെത്തുമ്പോള്‍ സി.ഹരിദാസിനെ ഓര്‍ക്കാതെ രാഷ്ട്രീയത്തിലെ ഒരു വാചകവും പറയാനാവില്ല. കാരണം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവുമായും പ്രത്യേകിച്ച് നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രവുമായി സി.ഹരിദാസിന് മാറ്റിനിര്‍ത്താന്‍ കഴിയാനാവാത്ത ബന്ധമുണ്ട്.
Content Highlights: The story of C. Haridas, a veteran Congress leader