ജോര്‍ജിനെ വെട്ടിയ മാണിയുടെ കടുംപിടിത്തം, കരുണാകരന്റെ വലംകൈയായ ജോസഫ്, കാലം മാറി മുന്നണി മാറി-2

#ജേക്കബ് ജോര്‍ജ്
കെ.എം. മാണി, ആര്‍. ബാലകൃഷ്ണപിള്ള | Photo: Mathrubhumi
കെ.എം. മാണി, ആര്‍. ബാലകൃഷ്ണപിള്ള | Photo: Mathrubhumi

1970 കാലംതിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ അച്യുതമേനോന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. അതായത്, 1970 ജൂണ്‍ 26 ന് ഗവര്‍ണര്‍ വി. വിശ്വനാഥന്‍ രാജി അംഗീകരിക്കുകയും രാഷ്ട്രപതി നിയമസഭ പിരിച്ചുവിടുകയും ചെയ്തു. രാഷ്ട്രീയമായി അനുകൂല കാലാവസ്ഥ നോക്കിയാണ് അച്യുതമേനോന്‍ ഈ നീക്കം നടത്തിയത്. കോണ്‍ഗ്രസ്, സി.പി.ഐ, മുസ്ലീം ലീഗ്, പി.എസ്.പി, ആര്‍.എസ്.പി എന്നീ കക്ഷികള്‍ ഒന്നിച്ചപ്പോള്‍ സി.പി.എമ്മിനൊപ്പമുണ്ടായിരുന്നത് ഐ.എസ്.പി, കെ.ടി.പി, കെ.എസ്.പി, എസ്.എസ്.പി, എന്നീ ചെറിയ കക്ഷികള്‍ മാത്രം. ഐക്യമുന്നണിയില്‍ നിന്നു മാറി സംഘടനാ കോണ്‍ഗ്രസിനൊപ്പം കൂടി ജനാധിപത്യമുന്നണിയുണ്ടാക്കിയാണ് കേരളാ കോണ്‍ഗ്രസ് മത്സരിച്ചത്. കെ.എം. ജോർജിന്റെ കണക്കുകൂട്ടലുകൾ തെറ്റിയില്ല. കേരളാ കോൺഗ്രസിന് 13 സീറ്റ് കിട്ടി. ഐക്യമുന്നണി 82 സീറ്റുമായി അധികാരത്തിലെത്തി. 1970 ഒക്ടോബര്‍ ഒന്നിന് അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. കേരള രാഷ്ട്രീയത്തില്‍ വളരെ പ്രസിദ്ധവും സംഭവബഹുലവുമായ അച്യുതമേനോന്‍ കാലഘട്ടത്തിന് ഒരു പുതിയ തുടക്കം.

ആദ്യം കോണ്‍ഗ്രസ് പ്രാതിനിധ്യമില്ലാതെയാണ് മന്ത്രിസഭ രൂപീകരിച്ചത്. ഉടനെ ലോക്​സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി. 

Content Highlights: Kerala Congress (M): Split in Party and Relation with Congress

Continue reading