നസീറിനെ പിടിക്കാന്‍ റെയ്ഡ്, മുരളിയെ ഞെട്ടിച്ച ഗൗരിയമ്മയുടെ പ്രവചനം; തിരഞ്ഞെടുപ്പിന്റെ തിരനാടകങ്ങൾ

രാഷ്ട്രീയ ചാണക്യന്‍ സാക്ഷാല്‍ കണ്ണോത്ത് കരുണാകരന്‍ പ്രതാപകാലത്ത് പൂഴിക്കടകനെടുത്ത് പയറ്റിയിട്ടും തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാതെ തടിതപ്പിയൊരു സൂപ്പര്‍താരമുണ്ട്. മലയാളത്തിന്റെ ഒരേയൊരു നിത്യഹരിത നായകന്‍ പ്രേംനസീര്‍. സീരിയല്‍ താരങ്ങള്‍ മുതല്‍ താരചക്രവര്‍ത്തിമാര്‍ വരെ മുന്നണിഭേദമന്യേ സ്ഥാനാര്‍ഥിവേഷം കെട്ടി ഭാഗധേയം തേടിയിറങ്ങുന്ന വര്‍ത്തമാനകാലത്തിന് പാര്‍ലമെന്ററി മോഹത്തോട് മുഖം തിരിച്ച നസീര്‍ ഒരു അത്ഭുതമായിരിക്കാം. റോണാള്‍ഡ് റീഗനും ക്ലിന്റ് ഈസ്റ്റ്‌വുഡും മുതല്‍ ജോസഫ് എസ്ട്രാഡയും വില്‍മ സാന്റോസും വരെയുള്ള ആഗോള പ്രതിഭകളും ബോളിവുഡിലെയും തെന്നിന്ത്യയിലെയും സമശീര്‍ഷരും സമകാലികരുമായ വെള്ളിത്തിരയിലെ അതിമാനുഷരെല്ലാം ഒന്നൊഴിയാതെ വെള്ളിത്തിര സമ്മാനിച്ച ജനപ്രീതിയെ അധികാരശ്രേണിയിലേയ്ക്കുളള ചവിട്ടുപടിയാക്കിയപ്പോഴായിരുന്നു നയചാതുരിയോടെയുള്ള നസീറിന്റെ ഒഴിഞ്ഞുമാറല്‍.
Content Highlights: cinema, bollywood, malayalam cinema, prem nazir, bjp, tamil movie, amitab bachanm, suresh gopi