എളുപ്പമാവില്ല നിലപാടുകള്‍; മൂന്നാമൂഴത്തിൽ മോദിക്ക് മുന്നിലുണ്ട് കുന്നോളം വെല്ലുവിളികള്‍

നരേന്ദ്ര മോദിയും ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും എൻ.ഡി. എയുടെ പാർലമെന്ററി പാർട്ടി യോഗത്തിനിടെ. Photo: PTI
നരേന്ദ്ര മോദിയും ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും എൻ.ഡി. എയുടെ പാർലമെന്ററി പാർട്ടി യോഗത്തിനിടെ. Photo: PTI

400 സീറ്റിന്റെ ബലത്തില്‍ വീണ്ടും അധികാരത്തിലേറുമെന്ന അമിത ആത്മവിശ്വാസവും 350 ന് മുകളില്‍ പ്രവചിച്ച എക്‌സിറ്റ്‌പോള്‍ ഫലങ്ങളും യാഥാര്‍ഥ്യമാവാതെ എന്‍.ഡി.എ യുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ ഒടുവില്‍ അധികാരമേറ്റിരിക്കുന്നു. മന്ത്രിമാര്‍ക്കും സഹമന്ത്രിമാര്‍ക്കുമുള്ള വകുപ്പ് വിഭജനങ്ങള്‍ പൂര്‍ത്തിയാക്കി ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറുന്ന പ്രധാനമന്ത്രിയെന്ന വിശേഷണത്തില്‍ മോദി ഭരണം തുടങ്ങുമ്പോള്‍ കര്‍ട്ടണ് പിന്നില്‍ ചരടുവലിക്കുന്നത് പ്രാദേശിക പാര്‍ട്ടികളാണ്. 

വിവാദ നിയമങ്ങള്‍ കൊണ്ടും നിലപാടുകള്‍കൊണ്ടും പത്തു വർഷം ഭരിച്ചതുപോലെയല്ല  മോദി സര്‍ക്കാരിന് ഇനിയങ്ങോട്ട് കാര്യങ്ങള്‍. നിതീഷും ചന്ദ്രബാബു നായിഡുവുമടക്കമുള്ള നേതാക്കള്‍ ഭരണചക്രം തിരിക്കുമ്പോള്‍ എളുപ്പമാവില്ല ഏകപക്ഷീയ തീരുമാനങ്ങള്‍. സി.എ.എ, പൗരത്വഭേദഗതി, കര്‍ഷക നിയമങ്ങള്‍ ഇവയിലെല്ലാം പുനര്‍വിചിന്തനം നടത്തേണ്ടിവരും. തരാതരം കാലുമാറലില്‍ റെക്കോര്‍ഡിട്ട നിതീഷ് കുമാറിനെ പോലുള്ളവരെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോവുകയും എളുപ്പമാവില്ല. നോക്കാം മൂന്നാം മോദി സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളികള്‍.

Content Highlights: Challenges of new central government and coalition parties

Continue reading