ബിന്ദു അമ്മിണി റാന്നിയില്‍ സിപിഎം സ്ഥാനാര്‍ഥിയെന്ന് വ്യാജപ്രചാരണം: സിപിഎം ജില്ലാ സെക്രട്ടറി പരാതി നല്കി

പത്തനംതിട്ട: സിപിഎമ്മിനെതിരേ സോഷ്യല്‍മീഡിയവഴി വ്യാജപ്രചാരണം നടത്തുന്നെന്നുകാണിച്ച് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. റാന്നി ഗ്രാമപ്പഞ്ചായത്ത് 20-ാം വാര്‍ഡില്‍ ബിന്ദു അമ്മിണി എന്നയാള്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വ്യാജകാര്‍ഡുകള്‍ ഏതോ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു. ശബരിമല പോരാട്ടനായിക എന്നാണ് കാര്‍ഡില്‍ ബിന്ദു അമ്മിണിയെ വിശേഷിപ്പിച്ചിട്ടുള്ളത്.
റാന്നി പഞ്ചായത്തില്‍ ആകെ 14 വാര്‍ഡാണുള്ളത്. ഇവിടെയാണ് 20-ാം വാര്‍ഡില്‍ മത്സരിക്കുമെന്ന് പ്രചരിപ്പിക്കുന്നത്.
ഇത് വോട്ടര്‍മാരെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാനും സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനുമായി ബോധപൂര്‍വം സൃഷ്ടിച്ചതാണ്. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും രാജു ഏബ്രഹാം പരാതിയില്‍ ആവശ്യപ്പെട്ടു.
Content Highlights: CPM District Secretary Raju Abraham files complaint with Pathanamthitta District Collector alleging social media misinformation campaign. Seeks action against culprits.