കോൺഗ്രസ് മറക്കാത്ത താക്കോൽ സ്ഥാനം; എന്നും സമ്മർദശക്തിയായി എൻഎസ്എസ്

#കെ.പി. നിജീഷ് കുമാര്‍
ജി.സുകുമാരന്‍ നായര്‍, വി.ഡി സതീശന്‍ |ഫോട്ടോ : മാതൃഭൂമി
ജി.സുകുമാരന്‍ നായര്‍, വി.ഡി സതീശന്‍ |ഫോട്ടോ : മാതൃഭൂമി

വൈര്യം മറന്ന് എല്ലാം ഉള്ളിലൊതുക്കി എൻഎസ്എസും എസ്എൻഡിപിയും ഐക്യകാഹള ശബ്ദമുയർത്തിയ മണിക്കൂറുകളാണ് കഴിഞ്ഞുപോയത്. കേരള രാഷ്ട്രീയം അപ്രതീക്ഷിതമായി കേട്ട ഐക്യ പ്രഖ്യാപനം മറ്റൊരു തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. അതിന്റെ പരിക്ക് യുഡിഎഫിനെയും ബാധിച്ചേക്കാം. ഇതോടെ ഗാലറിയിലിരുന്ന് കളി കാണുകയാണോ ഇടതുപക്ഷം അതോ അവർക്ക് ഇതിൽ റോളുണ്ടോ?

ഐക്യ ചർച്ചയ്ക്കായി തുഷാർ വെള്ളാപ്പള്ളിയെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പെരുന്നയിലേക്ക് ക്ഷണിക്കുമ്പോൾ ആകെ കൺഫ്യൂഷനിലാണ് കേരളം. വെടി പൊട്ടിച്ചത് വെള്ളാപ്പള്ളി, ലക്ഷ്യം കോൺഗ്രസ്, പെരുന്നയിലേക്ക് ചർച്ചയ്‌ക്കെത്തുന്നത് എൻഡിഎ കൺവീനർ തുഷാർ വെളളാപ്പള്ളി എന്ന നിലയിലേക്ക് കാര്യങ്ങൾ പോവുമ്പോൾ ജി. സുകുമാരൻനായർ കേരള രാഷ്ട്രീയത്തൽ വീണ്ടും സമ്മർദശക്തിയാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Content Highlights: Exploring NSS`s historical influence on Kerala politics, their `Samadhooram` stance, and recent moves impacting upcoming elections. Learn more!

Continue reading