15,000ത്തിലധികം വോട്ടുണ്ട്, കുന്നത്തുനാട്ടിൽ പുലയ സമുദായാംഗങ്ങളെ സ്ഥാനാർഥിയായി പരിഗണിക്കണം- KPMS

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുന്നത്തുനാട് (എറണാകുളം): വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന മുന്നണികൾ കുന്നത്തുനാട്ടിൽ പുലയ സമുദായത്തിൽനിന്നുള്ള സ്ഥാനാർഥികളെ പരിഗണിക്കണമെന്ന് കെ.പി.എം.എസ്.

കാലങ്ങളായി ഏതെങ്കിലും ഒരു മുന്നണി മാത്രമാണ് സമുദായ സ്ഥാനാർഥികളെ പരിഗണിച്ചുവരുന്നതെന്ന് കെ.പി.എം.എസ് കുന്നത്തുനാട് താലൂക്ക് യൂണിയൻ കമ്മിറ്റി വർത്താസമ്മേളനത്തിൽ പറഞ്ഞു.

15,000ത്തിലധികം സാമുദായിക വോട്ടുകളുള്ള മണ്ഡലത്തിൽ സമുദായത്തിന് അർഹിക്കുന്ന പരിഗണന നൽകണം. അതിന് തയ്യാറാവുന്ന മുന്നണികൾക്ക് ഇത്തവണ കെ.പി.എം.എസ്. പിന്തുണ നൽകുമെന്നും ഭാരവാഹികളായ പി.കെ. കൊച്ചുമോൻ, വേലായുധൻ, വാസു തുടങ്ങിയവർ അറിയിച്ചു.

Content Highlights: KPMS demands a Pulaya community candidate in the Kunnathunad constituency., The constituency has over 15,000 votes from the community., KPMS will support the political front that fields their candidate.