നീതി പ്രതീക്ഷിക്കുന്നു, ഒരു പ്രത്യേകമണ്ഡലത്തിലേ മത്സരിക്കൂവെന്ന് പറയുന്നില്ല -ദീപ്തി മേരി വർഗീസ്

#ന്യൂസ് ഡെസ്ക്
ദീപ്തി മേരി വർഗീസ്
ദീപ്തി മേരി വർഗീസ്

കൊച്ചി: നിയമസഭാ സീറ്റുകാര്യത്തിൽ നീതിപ്രതീക്ഷിക്കുന്നതായി കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്.

തദ്ദേശതിരഞ്ഞെടുപ്പിൽ കൊച്ചി മേയർസ്ഥാനം വാഗ്ദാനംചെയ്താണ് തന്നെ മത്സരരംഗത്തിറക്കിയത്. അത് ലഭിച്ചില്ല. അത് പാർട്ടിക്ക് വിധേയയായി അംഗീകരിച്ചു. അടുത്ത അവസരത്തിൽ നീതികാട്ടുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ പറഞ്ഞിരുന്നു, അവർ പറഞ്ഞു.

ഏതെങ്കിലും ഒരു പ്രത്യേകമണ്ഡലത്തിലേ മത്സരിക്കൂവെന്ന് താൻ പറയുന്നില്ലെന്നും ദീപ്തി പറഞ്ഞു.

Content Highlights: Deepti Mary Varghese expects fair consideration for an assembly seat., She highlights past promises made by KPCC leadership regarding the Kochi Mayor position., She clarifies she is not demanding a specific constituency but seeks justice from the party.