ബിജെപിയെ കൈവിട്ട് MNF; തിരിച്ചുവരാന്‍ കോണ്‍ഗ്രസ്, കിങ്‌മേക്കറാകുമോ ZPM, മിസോറം ആര്‍ക്കൊപ്പം?

മലപ്പുറത്തിന്റെ മൂന്നിലൊന്നുപോലുംവരില്ല മിസോറമിലെജനസംഖ്യ.ഏതാണ്ട് കാസര്‍ക്കോടുള്ളത്ര ജനങ്ങളേ അവിടെയുള്ളൂ.പക്ഷേ, മധ്യപ്രദേശിനും രാജസ്ഥാനും തെലങ്കാനയ്ക്കുംഛത്തീസ്ഗഢിനുമൊപ്പം നിര്‍ത്തിചര്‍ച്ച ചെയ്യേണ്ടത്ര പ്രാധാന്യംമിസോറമിലെതിരഞ്ഞെടുപ്പിനുമുണ്ട് എന്നതാണ് വാസ്തവം.
അരക്കേരളത്തിന്റെ വലുപ്പമേ ഉള്ളുവെങ്കിലും, രാജ്യാന്തര അതിര്‍ത്തികള്‍ പങ്കിടുന്ന സംസ്ഥാനമെന്ന പ്രത്യേകതകൂടി മിസോറമിനുണ്ട്. അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന തിരഞ്ഞെടുപ്പിനും ഒരു അന്തര്‍ദേശീയ സ്വഭാവം കൈവരും. മ്യാന്മറും ബംഗ്ലാദേശും മതവും മണിപ്പുരും കുക്കിയും ഗോത്ര പാരമ്പര്യവുമൊക്കെ പറഞ്ഞുപോകാതെ മിസോറമിന്റെ തിരഞ്ഞെടുപ്പു ചിത്രം പൂര്‍ത്തിയാവില്ല.
Content Highlights: mizoram election 2023, zoramthanga, mnf, zpm,congress,bjp