മിസോറം തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഹൈക്കമാന്‍ഡ് പുറത്തുവിട്ടു

ഐസ്വാള്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി മിസോറമിലെത്തിയതിനു പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്.
നാല്പതംഗ നിയമസഭയിലേക്ക് നവംബര്‍ ഏഴിനാണ് തിരഞ്ഞെടുപ്പ്. 40 സ്ഥാനാര്‍ഥികളെയും ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പ്രഖ്യാപിച്ചത്.
പി.സി.സി. അധ്യക്ഷന്‍ ലാല്‍സവത ഐസ്വാള്‍ വെസ്റ്റ് മൂന്നില്‍നിന്ന് മത്സരിക്കും.
Content Highlights: mizoram election 2023, congress candidates list