2018-ല്‍ സെമിയില്‍ ജയിച്ചവര്‍ക്ക് ഫൈനലില്‍ വട്ടപൂജ്യം; ഇത്തവണത്തെ ഫൈനല്‍ കാഴ്ചയെന്താകും...

കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍
കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍

രേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ബിജെപി നേരിടുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പ് തോല്‍വിയായിരുന്നു ഇതേ ഹിന്ദി ഹൃദയഭൂമില്‍ 2018-ലേത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നടന്ന രാഷ്ട്രീയ ബലാബലത്തില്‍ അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും അന്ന് കോണ്‍ഗ്രസ് അധികാരത്തിലേറി. മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ എല്ലാ പ്രവചനങ്ങളേയും തെറ്റിച്ചുകൊണ്ട് ഹിന്ദി ഹൃദയഭൂമിയെ ബിജെപി തിരിച്ചുപിടിച്ചിരിക്കുകയാണ്.

2018-സെമിഫൈനലിലെ ഫലംവെച്ച് മോദി പ്രഭാവം മങ്ങിയെന്നും കോണ്‍ഗ്രസ് തിരിച്ചെത്തിയെന്നും വിലിയിരുത്തപ്പെട്ടു. എന്നാല്‍ അത്തരം വിലയിരുത്തലുകളെല്ലാം പൊള്ളയായിരുന്നെന്ന് തെളിയിക്കുന്നതായിരുന്നു തൊട്ടടുത്ത വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പിലെ ഫലം. 2014-ലേതിനാക്കള്‍ ഭൂരിപക്ഷം നേടി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറി. സെമിഫൈനലില്‍ കോണ്‍ഗ്രസ് തരംഗം സൃഷ്ടിച്ച സംസ്ഥാനങ്ങളടക്കം തൂത്തുവാരിക്കൊണ്ടായിരുന്നു ബിജെപി  ഒരിക്കല്‍ കൂടി രാജ്യം കീഴടക്കിയത്. 

Content Highlights: Assembly election results-loksabha election

Continue reading