ഐ.ഐ.ഐ.സിയില്‍ അഡ്വാൻസ്ഡ് ഡിപ്ലോമ, സർട്ടിഫിക്കറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ

#ഡോ എസ് രാജുകൃഷ്ണന്‍
Image: Freepik
Image: Freepik

കേരളസർക്കാരിന്റെ തൊഴിൽ നൈപുണിവകുപ്പ് സ്ഥാപനമായ, കേരള അക്കാദമി ഓഫ് സ്കിൽസ് എക്സലൻസിന്റെ (കേസ്-ചവറ, കൊല്ലം) കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ.ഐ.ഐ.സി.) വിവിധ അഡ്വാൻസ്ഡ് ഡിപ്ലോമ, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിതപ്രോഗ്രാമുകളിൽ ഹയർ-ട്രെയിൻ-ഡിപ്ലോയ്‌ (എച്ച്.ടി.ഡി.) പദ്ധതിവഴി പ്രവേശനം നേടുന്നവർക്ക്, സ്പോൺസർഷിപ്പ്, സ്റ്റൈപ്പെൻഡ് എന്നിവയോടെ പഠിക്കാനും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) പ്രോജക്ടുകളിൽ എൻജിനിയറായി പ്രവർത്തിക്കാനും അവസരം ലഭിക്കും.

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ

(i) അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്മെൻറ് (ii) റിയൽ എസ്റ്റേറ്റ് ആൻഡ് അർബൻ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെൻറ്

(iii) ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് യോഗ്യത: മൂന്നിനും ബി.ഇ./ബി.ടെക്. സിവിൽ/ബി.ആർക്.

(iv) ഇൻറീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ

(v) റോഡ് കൺസ്ട്രക്ഷൻ മാനേജ്മെൻറ്. യോഗ്യത: രണ്ടിനും ബി.ഇ./ബി.ടെക്. സിവിൽ

(vi) എം.ഇ.പി. സിസ്റ്റംസ് ആൻഡ് മാനേജ്മെൻറ് യോഗ്യത: ബി.ഇ./ബി.ടെക്. മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്

(vii) ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം.

കോഴ്സ് ദൈർഘ്യം ഒരുവർഷമാണ്. 40 ജനറൽ സീറ്റു വീതം. ജനറൽവിഭാഗക്കാർക്ക്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ് ഫീസ് 1,08,000 രൂപയും മറ്റുള്ളവയ്ക്ക് 1,46,500 രൂപയുമാണ്.

ഈ പ്രോഗ്രാമുകളിൽ (iii), (vii) ഒഴികെയുള്ളവ എച്ച്.ടി.ഡി. വിഭാഗത്തിൽപെടും.

അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകൾ

(i) ക്വാളിറ്റി അഷ്വറൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ മാനേജ്മെന്റ് (ii) ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട്സ് മാനേജ്മെൻറ്. യോഗ്യത: രണ്ടിനും ബി.ടെക്./ബി.ഇ. സിവിൽ/സിവിൽ ഡിപ്ലോമ+മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.

(iii) ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം യോഗ്യത: ബി.ടെക്./ബി.ഇ. സിവിൽ/സിവിൽ ഡിപ്ലോമ/ബി.എ. ജ്യോഗ്രഫി/ഏതെങ്കിലും സയൻസ് ബിരുദം.

(iv) ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് യോഗ്യത: ബി.ടെക്./ബി.ഇ. സിവിൽ/ബി.ആർക്ക്./സിവിൽ ഡിപ്ലോമ + മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.

(v) ഇൻറീരിയർ ഡിസൈൻ യോഗ്യത: സിവിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും/ഐ.ടി.ഐ. യോഗ്യതയും ആറുവർഷത്തെ പ്രവൃത്തി പരിചയം.

(vi) എം.ഇ.പി. സിസ്റ്റംസ് ആൻഡ് ഫെസിലിറ്റി മാനേജ്മെൻറ് യോഗ്യത: ബി.ടെക്./ബി.ഇ. മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/ഡിപ്ലോമ ഇൻ മെക്കാനിക്കൽ/ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് +മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും

(vii) എൻവയൺമെൻറൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജ്മെൻ്റ് യോഗ്യത: ബി.ടെക്./ബി.ഇ. സിവിൽ/മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഡിപ്ളോമ ഇൻ സിവിൽ/മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ + മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.

(viii) റിന്യൂവബിൾ എനർജി യോഗ്യത: ബി.ടെക്./ബി.ഇ. സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/ഡിപ്ലോമ ഇൻ സിവിൽ/മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് +മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

(ix) ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് യോഗ്യത: പ്ലസ്ടു.

ഇതിൽ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് പ്രോഗ്രാം ദൈർഘ്യം ഒരുവർഷവും (ഫീസ് 1,08,000) മറ്റുള്ളവയുടേത് ആറു മാസവുമാണ് (ഫീസ് 63,000 രൂപ). പ്രോഗ്രാമുകളിൽ (i), (ii), (vii), (viii) എന്നിവ എച്ച്.ടി.ഡി. സ്കീമിൽപെടും.

ആറുമാസം ദൈർഘ്യമുള്ള (ഫീസ് 63,000 രൂപ) അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് കോഴ്സും ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്. യോഗ്യത: പ്ലസ്ടു. എല്ലാ കോഴ്സിലും 40 വീതം ജനറൽ സീറ്റുകൾ ഉണ്ട്.

പ്രവേശനം

എല്ലാ കോഴ്സുകളിലെയും (എച്ച്.ടി.ഡി./എച്ച്.ടി.ഡി. ഇതരം) പ്രവേശനം ജൂലായ് എട്ടിനും 18-നും ഇടയ്ക്ക് നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (എ.ടി.ഇ.ഐ.ഐ.ഐ.സി.) സ്കോർ പരിഗണിച്ചായിരിക്കും.

എ.ടി.ഇയിൽ മുന്നിലെത്തുന്ന 75 പേരെ തുടർന്നുനടത്തുന്ന ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇൻറർവ്യൂ എന്നിവയിലെ മികവുകൂടി പരിഗണിച്ച്, യു.എൽ.സി.സി.എസ്. അല്ലെങ്കിൽ പദ്ധതിയിൽ ഉൾപ്പെടുന്ന മറ്റേതെങ്കിലും കമ്പനി നൽകുന്ന എച്ച്‌.ടി.ഡി. പ്രോഗ്രാം പരിശീലനത്തിന് സ്പോൺസർഷിപ്പ്, പ്രതിമാസ സ്റ്റൈപ്പെൻഡ് എന്നിവയോടെ നിയോഗിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ യു.എൽ.സി.സി.എസ്. പ്രോജക്ടുകളിൽ എൻജിനിയർമാരായി നിയമിക്കും.

എച്ച്‌.ടി.ഡി. പദ്ധതിയിലേക്ക് പരിഗണിക്കപ്പെടാൻ (i) അപേക്ഷകൻ 2024 മേയ് 31-ന് 24 വയസ്സ് കവിഞ്ഞിരിക്കരുത് (ii) 2024 ജൂൺ-സെപ്‌റ്റംബർ കാലയളവിൽ സിവിൽ/മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് ബി.ടെക്. ബി.ഇ. ബിരുദം നേടുമെന്ന് പ്രതീക്ഷിക്കുന്നവരാകണം. (iii) ഏഴാംസെമസ്റ്റർവരെ കുറഞ്ഞത് 60 ശതമാനം മാർക്ക്/6.5 സി.ജി.പി.എ. മൊത്തത്തിൽ ഉണ്ടായിരിക്കണം (iv) എ.ടി.ഇ. അഭിമുഖീകരിക്കുമ്പോൾ കുടിശ്ശിക പേപ്പറുകൾ ഉണ്ടാകരുത്.

ഈ ബ്രാഞ്ചുകളിൽ 60 ശതമാനം മാർക്ക്/6.5 സി.ജി.പി.എ. നേടി 2023-ൽ എൻജിനിയറിങ് ബിരുദമെടുത്തവർക്കും അപേക്ഷിക്കാം.എച്ച്.ടി.ഡി. ഇതരപ്രോഗ്രാം പ്രവേശനത്തിന് പ്രായപരിധിയില്ല. ഇവയിലെ പ്രവേശനവും എ.ടി.ഇ. സ്കോർ പരിഗണിച്ചായിരിക്കും.

അപേക്ഷ

iiic.ac.in/admission വഴി ജൂൺ 30 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 600 രൂപ ഓൺലൈൻ ആയി അടയ്ക്കാം. പ്രവേശനവേളയിൽ കോഴ്സ് മുൻഗണനാ താത്‌പര്യങ്ങൾ അറിയിക്കാൻ അവസരം ലഭിക്കും. ക്ലാസുകൾ സെപ്റ്റംബർ ആദ്യവാരം തുടങ്ങും. സഹായങ്ങൾക്ക്: 8078980000

Content Highlights: Advanced Diploma, Certificate and Post Graduate Programs at IIIC