പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്‌; ഒന്നാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

Representative Image| Photo: Canva.com
Representative Image| Photo: Canva.com

സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക്‌ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്‌ ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ ഒന്നാംഘട്ട അലോട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. അലോട്മെന്റ് ലഭിച്ചവർ ഓൺലൈനായി 22നകം ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Content Highlights: Post Basic B.Sc. nursing; First phase allotment published