ഇക്കണോമിക്‌സില്‍ പി.ജിക്കും, ഗവേഷണത്തിനും അവസരം
ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസര്‍ച്ച് (ഐ.ജി.ഐ.ഡി.ആര്‍.) മുംബൈ, പി.ജി., പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
എം.എസ്സി. ഇക്കണോമിക്‌സ്, പിഎച്ച്.ഡി. ഡെവലപ്മെന്റ് സ്റ്റഡീസ് എന്നിവയിലേക്കാണ് പ്രവേശനം. ഹയര്‍ സെക്കന്‍ഡറി/ഉയര്‍ന്ന തലത്തില്‍ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം. ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ ഏപ്രില്‍ 25-ന് നടക്കും.
*എം.എസ്സി പ്രവേശനത്തിന് മൊത്തം 55 ശതമാനം മാര്‍ക്കോടെയുള്ള ഇക്കണോമിക്‌സ് ബി.എ./ബി.എസ്സി. ബിരുദമോ, മൊത്തം 60 ശതമാനം മാര്‍ക്കോടെയുള്ള ബി.കോം., ബി.സ്റ്റാറ്റിസ്റ്റിക്‌സ്, ബി.എസ്സി. (ഫിസിക്‌സ്/മാത്തമാറ്റിക്‌സ്), ബി.ഇ., ബി.ടെക്. തത്തുല്യ ബിരുദമോ വേണം.
*പിഎച്ച്.ഡി. - മൊത്തം 55 ശതമാനം മാര്‍ക്കോടെയുള്ള ഇക്കണോമിക്‌സ് എം.എ./എം.എസ്സി. ബിരുദമോ, മൊത്തം 60 ശതമാനം മാര്‍ക്കോടെയുള്ള എം.സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ്സി. (ഫിസിക്‌സ്/മാത്തമാറ്റിക്‌സ്/എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ ഓപ്പറേഷന്‍സ് റിസര്‍ച്ച്), എം.ബി.എ, എം.ടെക്, എം.ഇ, ബി.ഇ, ബി.ടെക്, തത്തുല്യ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി: ഏപ്രില്‍ 10. വിവരങ്ങള്‍ക്ക്: www.igidr.ac.in.
Content Highlights: PG, Research opportunity in Indira Gandhi Institute of Development Research
Content Highlights: