എൻജിനിയറിങ്/ഫാർമസി കോഴ്‌സ്: മൂന്നാംഘട്ട അലോട്‌മെന്റിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ നിർബന്ധം

എൻജിനിയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഒന്നാംഘട്ടത്തിൽ സമർപ്പിച്ച ഓപ്ഷനുകൾ മൂന്നാംഘട്ടത്തിൽ പരിഗണിക്കുന്നതല്ല. ഒന്നാംഘട്ട അലോട്‌മെന്റിനായി നൽകിയ ഓപ്ഷനുകളെല്ലാം റദ്ദുചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ, എൻജിനിയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്‌മെന്റിന് പരിഗണിക്കപ്പെടാൻ പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. ഒന്ന്, രണ്ട് ഘട്ടങ്ങളിൽ അലോട്‌മെന്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും ഇതുവരെ അലോട്‌മെന്റ് നടപടികളിൽ പങ്കെടുക്കാത്തവർക്കും പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർചെയ്ത് മൂന്നാംഘട്ട അലോട്‌മെന്റിൽ പങ്കെടുക്കാം. ഓപ്ഷൻ രജിസ്ട്രേഷൻ ഫീ ബാധകമാണ്.
മുൻവർഷങ്ങളിലേതുപോലെ ഓപ്ഷൻ കൺഫർമേഷൻമാത്രം നടത്തിയാൽ അലോട്‌മെന്റിന് പരിഗണിക്കില്ല. ഓപ്ഷൻ രജിസ്ട്രേഷൻ നിർബന്ധമായും നടത്തണം.
ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്‌മെന്റ് നടപടികളാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാംഘട്ട അലോട്‌മെന്റായതിനാൽ അവരുടെ ഹയർ ഓപ്ഷനുകൾ നിലനിർത്തിയിട്ടുണ്ട്. എന്നാൽ, ഈ ഓപ്ഷനുകൾ ഈ ഘട്ടത്തിൽ പരിഗണിക്കണമെങ്കിൽ വിദ്യാർഥികൾ ആവശ്യമായ കോളേജുകൾ നിർബന്ധമായും സെലക്ടുചെയ്ത് ഓപ്ഷൻ രജിസ്ട്രേഷൻ നടത്തണം. ഇവർക്ക് ഓപ്ഷൻ രജിസ്ട്രേഷൻ ഫീ ബാധകമല്ല.
ഓപ്ഷൻ രജിസ്റ്റർചെയ്യാൻ വിദ്യാർഥികൾ അവരുടെ Candidate Portal-ൽ Application Number-ഉം Password-ഉം നൽകി ലോഗിൻ ചെയ്യണം. ലോഗിൻ പേജിൽ കാണുന്ന ‘Option Registration’ എന്ന മെനുവിൽ ക്ലിക്ക് ചെയ്യുമ്പോൾ Fee Payment Page ലഭ്യമാകും. ബാധകമായ രജിസ്ട്രേഷൻ ഫീസ് വിവരങ്ങൾ ഈ പേജിൽ നൽകിയിട്ടുണ്ട്. ആർക്കിടെക്ചർ മാത്രം ഓപ്ഷൻ നൽകുന്നവർക്ക് ഫീസ് അടയ്ക്കേണ്ടതില്ല. അവർക്ക് ‘Proceed’ ബട്ടൺക്ലിക്ക് ചെയ്ത് കൺഫർമേഷൻ പേജിൽ പ്രവേശിക്കാവുന്നതാണ്.
എൻജിനിയറിങ് /ഫാർമസി/എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിൽ ഓപ്ഷൻ നൽകുന്നവർ ആവശ്യമായ ഫീസ് ഒടുക്കി കൺഫർമേഷൻ പേജിൽ പ്രവേശിച്ച് രജിസ്ട്രേഷന് പങ്കെടുക്കാവുന്നതാണ്. ഓപ്ഷൻ കൺഫർമേഷൻ പേജിൽ നൽകിയിരിക്കുന്ന “CONFIRM” ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഓപ്ഷൻ രജിസ്ട്രേഷൻ പേജിൽ വിദ്യാർഥികൾക്ക് ഓപ്ഷനുകൾ രജിസ്റ്റർചെയ്യാം.
ഓപ്ഷൻ രജിസ്ട്രേഷൻ പേജിലെ ഇടതുപാനലിൽ നൽകിയ കോളേജ്/കോഴ്സ് സെലക്ട് ചെയ്യേണ്ടതും ഓപ്ഷൻ രജിസ്ട്രേഷൻ പേജിന്റെ വലതുപാനലിൽ രജിസ്റ്റർചെയ്യപ്പെടുന്ന കോളേജ്/കോഴ്സ് മുൻഗണനാക്രമമനുസരിച്ച് ക്രമീകരിക്കേണ്ടതുമാണ്. ക്രമീകരണം പൂർത്തിയായാൽ ‘SAVE’ ബട്ടൺ ക്ലിക്കുചെയ്ത് രജിസ്ട്രേഷൻ സേവുചെയ്യണം.
തുടർന്ന്, option list-ന്റെ പ്രിന്റ് എടുക്കുകയോ സോഫ്റ്റ് കോപ്പി സൂക്ഷിക്കുകയോ ചെയ്യേണ്ടതും ആഗ്രഹിച്ച മുൻഗണനാക്രമമനുസരിച്ചാണ് ഓപ്ഷൻ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുമാണ്.
ഈ ഘട്ടത്തിൽ നൽകിയ ഓപ്ഷനുകളനുസരിച്ച് അലോട്‌മെന്റ് ലഭിക്കുന്നവരുടെ നിലവിലുള്ള അലോട്‌മെന്റ് (എൻജിനിയറിങ്/ഫാർമസി രണ്ടാംഘട്ടത്തിലെ അലോട്‌മെന്റും ആർക്കിടെക്ചറിന്റെ ഒന്നാംഘട്ടത്തിലെ അലോട്‌മെന്റും) റദ്ദാകുന്നതാണ്. നിലവിൽ എൻജിനിയറിങ്/ഫാർമസി/ആർക്കിടെക്ചർ പ്രവേശനത്തിലിരിക്കുന്ന വിദ്യാർഥികൾക്ക് എം.ബി.ബി.എസ്./ ബി.ഡി.എസ്. അലോട്‌മെന്റ് ലഭിച്ചാൽ അവരുടെ എൻജിനിയറിങ്/ഫാർമസി/ആർക്കിടെക്ചർ അലോട്‌മെന്റുകൾ റദ്ദാകും. പുതിയ അലോട്‌മെന്റ് ലഭിച്ച കോളേജ്/കോഴ്സിൽ വിദ്യാർഥി പ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങൾക്ക് 22.08.2024, 24.08.2024 എന്നീ തീയതികളിലെ വെബ്‌സൈറ്റിൽ നൽകിയ വിജ്ഞാപനം കാണുക.
Content Highlights: option registration for third round allotment