തിരുവനന്തപുരം ഇ.ആര്‍. ആന്‍ഡ് ഡി.സി.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എം.ടെക്.

#ഡോ. എസ്. രാജൂകൃഷ്ണന്‍
Representational Image | Photo: canva.com
Representational Image | Photo: canva.com

കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഡിവലപ്‌മെന്റ്‌ ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങി (സി.ഡാക്.)ന്റെ അക്കാദമിക് സ്ഥാപനമായ തിരുവനന്തപുരം ഇ.ആര്‍. ആന്‍ഡ് ഡി.സി.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, എം.ടെക്. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമുകളുടെ ദൈര്‍ഘ്യം രണ്ടുവര്‍ഷമാണ്.

• എം.ടെക് -വി.എല്‍.എസ്.ഐ. ആന്‍ഡ് എംബഡഡ് സിസ്റ്റംസ്: യോഗ്യത- ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ബയോമെഡിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

• എം.ടെക്. -സൈബര്‍ ഫൊറന്‍സിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി: യോഗ്യത -കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ക്ക് ബിരുദപ്രോഗ്രാമില്‍ 60 ശതമാനം മാര്‍ക്ക് (എസ്.ഇ.ബി.സി./ഒ.ബി.സി.-54 ശതമാനം, പട്ടികവിഭാഗം- ബിരുദ പ്രോഗ്രാമില്‍ പാസ് മാര്‍ക്ക്) വേണം. ഗേറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. എ.എം.ഐ.ഇ./എ.എം.ഐ.ഇ.ടി.ഇ. യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. അവര്‍ക്ക് സാധുവായ ഗേറ്റ് സ്‌കോര്‍ വേണം. കൂടാതെ എ.എം.ഐ.ഇ./ എ.എം.ഐ.ഇ.ടി.ഇ. സെക്ഷന്‍ ബി പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് വേണം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ഗേറ്റ് സ്‌കോര്‍/റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഈ സ്‌കോര്‍ ഉള്ളവരെ പരിഗണിച്ചശേഷവും ഒഴിവുകള്‍ ഉണ്ടെങ്കില്‍, ഗേറ്റ് സ്‌കോര്‍ ഇല്ലാത്തവരെയും ബി.ടെക്. ആറാം സെമസ്റ്റര്‍വരെയുള്ള സ്‌കോര്‍ പരിഗണിച്ച് പ്രവേശനത്തിന് പരിഗണിക്കും.

സ്‌പോണ്‍സേഡ് സീറ്റുകള്‍

സ്‌പോണ്‍സേഡ് വിഭാഗത്തിലും സീറ്റുകളുണ്ട്. സെന്‍ട്രല്‍/സ്റ്റേറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍/ വ്യവസായങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍, എ.ഐ.സി.ടി.ഇ. അംഗീകൃത എന്‍ജിനിയറിങ് കോളേജുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അധ്യാപകര്‍ എന്നിവരെ ഈ വിഭാഗത്തില്‍ പരിഗണിക്കും. കുറഞ്ഞത് രണ്ടുവര്‍ഷത്തെ സര്‍വീസ് വേണം.

അപേക്ഷ

അപേക്ഷാ ഫോം, പ്രോസ്‌പെക്ടസ് എന്നിവ erdciit.ac.in -ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അപേക്ഷാ ഫീസ് 500 രൂപ. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സ്‌കാന്‍ ചെയ്ത് erdciit@cdac.in -ലേക്ക് ഇ-മെയില്‍ ചെയ്യണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, അനുബന്ധ രേഖകള്‍ സഹിതം ഇ.ആര്‍. ആന്‍ഡ് ഡി.സി.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സി.ഡാക്. കാംപസ്, വെള്ളയമ്പലം, തിരുവനന്തപുരം-695033 എന്ന വിലാസത്തിലേക്ക് തപാലിലും അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലായ് അഞ്ച്. അപേക്ഷ ഇതേ വെബ്‌സൈറ്റ് വഴി ജൂലായ് ആറുവരെ നല്‍കാം.

Content Highlights: mtech in er and dci institute of technology