എം.എസ്‌സി. നഴ്സിങ് പ്രവേശന പരീക്ഷ: സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം

സര്‍ക്കാര്‍ നഴ്സിങ് കോളേജുകളിലും സ്വാശ്രയ നഴ്സിങ് കോളേജുകളിലെ സര്‍ക്കാര്‍ സീറ്റിലേക്കും എം.എസ്‌സി. നഴ്സിങ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സിങ്, കമ്യൂണിറ്റി നഴ്സിങ്, ചെല്‍ഡ് ഹെല്‍ത്ത് നഴ്സിങ്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി നഴ്സിങ്, മെന്റല്‍ഹെല്‍ത്ത് നഴ്സിങ് എന്നിവയിലേക്കാണ് പ്രവേശനം.

കേരള, കാലിക്കറ്റ്, എം.ജി., കൊച്ചി, കണ്ണൂര്‍ സര്‍വകലാശാലകളിലൊന്നില്‍നിന്ന് ലഭിച്ചതോ, കേരള ആരോഗ്യ ശാസ്ത്രസര്‍വകലാശാല അംഗീകരിച്ച മറ്റ് സര്‍വകലാശാലകളുടെ റഗുലര്‍ നഴ്സിങ് ബിരുദം കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

സര്‍വീസ് വിഭാഗം ഉള്‍പ്പെടെ എല്ലാവിഭാഗം അപേക്ഷകരും പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതണം. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് 200 ഒബ്ജക്ടീവ് മാതൃകയുള്ള ചോദ്യങ്ങളുണ്ടാകും. പരീക്ഷാതീയതി പിന്നീട് അറിയിക്കും. എല്ലാ അപേക്ഷകരും www.cee.kerala.gov.in വഴി 25-ന് വൈകീട്ട് നാലിന് മുന്‍പ് അപേക്ഷിക്കണം.

Content Highlights: MSc Nursing Admissions: apply by 25 September

Content Highlights: