പ്രാക്ടിക്കല്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു: ആരോഗ്യ സര്‍വകലാശാല വാര്‍ത്തകള്‍

തൃശ്ശൂരിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് | ഫോട്ടോ:മനീഷ് ചെമ്മഞ്ചേരി
തൃശ്ശൂരിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് | ഫോട്ടോ:മനീഷ് ചെമ്മഞ്ചേരി

പ്രാക്‌ടിക്കൽ പരീക്ഷാ ടൈംടേബിൾ: ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി- 2021 സ്കീം), നാലാം സെമസ്റ്റർ ബി.എ.എസ്.എൽ.പി. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി- 2018 സ്കീം) എന്നീ പരീക്ഷകളുടെ പ്രാക്‌ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷ

ജൂലായ് 29-ന് ആരംഭിക്കുന്ന രണ്ടാംവർഷ ബി.എസ്‌സി. ഡയാലിസിസ് ടെക്നോളജി ഡിഗ്രി (സപ്ലിമെന്ററി) (2019 & 2020 സ്കീംസ്) പരീക്ഷയ്ക്ക് ജൂലായ് 1 മുതൽ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110/- രൂപ ഫൈനോടുകൂടി ജൂലായ് 18 വരെയും 335/- രൂപ സൂപ്പർഫൈനോടുകൂടി ജൂലായ് 20 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.ജൂലായ് 29-ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി.ഫാം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി- 2017 സ്കീം) പരീക്ഷയ്ക്ക് ജൂലായ് 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.ഓരോ ചോദ്യപേപ്പര്‍ കോഡിനും 110/- രൂപ ഫൈനോടുകൂടി ജൂലായ് 17 വരെയും 335/- രൂപ സൂപ്പർഫൈനോടുകൂടി ജൂലായ് 19 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

ഓഗസ്റ്റ് 12-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എസ്‌സി നഴ്‌സിങ്‌ ഡിഗ്രി (റെഗുലർ- 2021 സ്കീം) പരീക്ഷയ്ക്ക്‌ ജൂലായ് 12 മുതൽ 27 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം. ഓരോ ചോദ്യപ്പേപ്പറിനും 110/-രൂപ ഫൈനോടുകൂടി ജൂലായ് 30 വരെയും 335/- രൂപ സൂപ്പർഫൈനോടുകൂടി ജൂലായ് 31 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

തീസിസ് സമർപ്പണം: 2024 നവംബറിൽ നടത്തുന്ന എം.ഫിൽ ട്രാൻസലേഷണൽ ആയുർവേദ (പാർട്ട് ടൈം-2021 സ്കീം) പാർട്ട് 2 (സപ്ലിമെന്ററി) പരീക്ഷയുടെ ഫൈനൽ തീസിസ് സമർപ്പണം ജൂലായ് 17 വരെയും ഫൈനോടുകൂടി സമർപ്പിക്കേണ്ട തീയതി 2024 ജൂലായ് 18 മുതൽ 24 വരെയും ആണ്.2025 ഏപ്രിലിൽ നടത്തുന്ന മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി (എം.ഡി./ എം.സി.എച്ച്- റെഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ ഫൈനൽ തീസിസ് സമർപ്പണം ജൂലായ് 20 വരെയും ഫൈനോടുകൂടി സമർപ്പിക്കേണ്ട തീയതി 2024 ജൂലായ് 21 മുതൽ 27 വരെയും ആണ്.


 

Content Highlights: latest health university updates