സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി: പരിശീലന ക്ലാസുകളിലേക്കുള്ള പ്രവേശത്തിന് അപേക്ഷിക്കാം

കേരള സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പരിശീലന ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം (ടികെഎം കോളേജ്) പാലക്കാട്, പൊന്നാനി (ഐസിഎസ്ആർ), കോഴിക്കോട്, കല്ല്യാശ്ശേരി (കണ്ണൂർ) എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. ജൂലായ് 11-നാണ് പ്രവേശന പരീക്ഷ.
അംഗീകൃത സർവകലാശാലയിൽനിന്നും ബിരുദം നേടിയിട്ടുള്ളവർക്ക് www.ccek.org വഴി ഓൺലൈനായി അപേക്ഷിക്കാം. 200 രൂപയാണ് അപേക്ഷാഫീസ്. അവസാന തീയതി ജൂലായ് 8.
കൂടുതൽ വിവരങ്ങൾക്ക് വെസൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക
ഫോൺ:
- തിരുവനന്തപുരം 0471-2303065, 2311654, 8281098864, - 8281098865, 8281098867
- കൊല്ലം - 0474-2967711, 9446772334
- പാലക്കാട് - 0491-2576100, 8281098869
- പൊന്നാനി 0494-2665489, 8281098868
- കോഴിക്കോട് 0495-2386400, 8281098870
- കല്ല്യാശ്ശേരി -8281098875
Content Highlights: Kerala State Civil Service Academy Admission: Apply by 08 July
Content Highlights: