സിവില് സര്വീസ് സൗജന്യ പരിശീലനം; എന്ട്രന്സിനായി അപേക്ഷിക്കാം
സൈനികക്ഷേമ വകുപ്പ് കേരളത്തിലെ വിമുക്തഭടന്മാരുടെ ആശ്രിതരില്നിന്ന് 2021-ലെ സിവില് സര്വീസ് പരീക്ഷയുടെ പ്രിലിമിനറി കം മെയിന് പരിശീലനത്തിനുള്ള എന്ട്രന്സ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
പരിശീലനം സൗജന്യമാണ്. നവംബര് അഞ്ചിന് രാവിലെ 11-നാണ് പരീക്ഷ. ജനറല് നോളേജ്, കറന്റ് അഫയേഴ്സ്, മെന്റല് എബിലിറ്റി എന്നീ വിഷയങ്ങളെ ആസ്പദമാക്കി 50 ചോദ്യങ്ങള് ഉള്പ്പെടുത്തി ഒന്നരമണിക്കൂറാണ് പരീക്ഷ.
നെഗറ്റീവ് മാര്ക്ക് ഉണ്ടായിരിക്കും. പരീക്ഷയില് ലഭിക്കുന്ന മാര്ക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില് 60 പേരെ തിരഞ്ഞെടുക്കും.
നവംബര് 19-ന് വൈകീട്ട് ആറിന് ക്ലാസുകള് ആരംഭിക്കും. തിങ്കള്മുതല് വെള്ളിവരെ വൈകീട്ട് ആറുമുതല് ഒമ്പതുവരെയാണ് ഓണ്ലൈന് ക്ലാസുകള്. കോഴ്സ് ദൈര്ഘ്യം എട്ട് മാസം.
പരീക്ഷയില് പങ്കെടുക്കാന് www.seshansacademy.com വഴി നവംബര് നാലിന് വൈകീട്ട് അഞ്ചിനുമുമ്പ് അപേക്ഷിക്കാം. വിവരങ്ങള്ക്ക്: 9495397622.
Content Highlights: Free civil services coaching, apply for entrance
Content Highlights: