CTET ഡിസംബര്‍ 2024-ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സെന്‍ട്രല്‍ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (CTET) അപേക്ഷ ക്ഷണിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ). ഡിസംബര്‍ 2024-ലേക്കുള്ള പരീക്ഷയ്ക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 16 ആണ്.
ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം?
- സിടിഇടിയുടെ (CTET) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- അപ്ലൈ ഓണ്‍ലൈന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച ശേഷം രജിസ്‌ട്രേഷന്‍ നമ്പര്‍ കുറിച്ച് വെയ്ക്കുക.
- സ്‌കാന്‍ ചെയ്ത ഫോട്ടോഗ്രാഫും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യുക
- എക്‌സാം ഫീ അടയ്ക്കുക
- കണ്‍ഫര്‍മേഷന്‍ പേജ് പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കുക
Content Highlights: ctet december 2024 registration open