ഐ.സി.ടി അക്കാദമിയില്‍ ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക്ക് കോഴ്സ് പഠിക്കാം

പ്രതീകാത്മക ചിത്രം | Photo:gettyimages.in
പ്രതീകാത്മക ചിത്രം | Photo:gettyimages.in

തിരുവനന്തപുരം: കേരള സംസ്ഥാന ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) സഹകരണത്തോടെ ഐസിടി അക്കാദമിയും കേരള ബ്ലോക്ക് ചെയിൻ അക്കാദമിയും നടത്തുന്ന ബ്ലോക്ക് ചെയിൻ, ഫുൾസ്റ്റാക് ഡെവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രൊഫഷണൽ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റ് ലിങ്ക്ഡ് ഇൻ നടത്തിയ സർവെയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖലകളിൽ മുൻനിരയിലുളള മേഖലകളാണിത്. ഫുൾസ്റ്റാക് കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടിസിഎസ് അയോണിൽ (TCS ion) ഇന്റേൺഷിപ്പും ലഭിക്കും. അസോസിയേറ്റ്, ഡെവലപ്പർ, ആർക്കിടെക്ച്ചർ എന്നിങ്ങനെ ത്രീ ലെവൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമാണ് ബ്ലോക് ചെയിൻ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾക്ക് അവരുടെ അഭിരുചിപ്രകാരം കോഴ്സ് തിരഞ്ഞെടുക്കാം.

രംഗങ്ങളിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി ആറുവരെ abcd.kdisc.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി പത്തിന് നടക്കുന്ന ഓൺലൈൻ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. എൻജിനീയറിംഗ്, സയൻസ് ബിരുദധാരികൾക്കും മൂന്നു വർഷ ഡിപ്ലോമക്കാർക്കും വർക്കിംഗ് പ്രൊഫഷണലുകൾക്കും ബ്ലോക്ക് ചെയിൻ, ഫുൾസ്റ്റാക്ക് ഡെവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

ന്യൂമറിക്കൽ എബിലിറ്റി, ലോജിക്കൽ റീസൺ, കംപ്യൂട്ടർ സയൻസ് ബേസിക്സ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പരീക്ഷ. രജിസ്ട്രേഷൻ ഫീസ് 250 രൂപ. ഇതോടൊപ്പം കോഴ്സ് അഡ്വാൻസ് തുകയായി ആയിരം രൂപയും വിദ്യാർഥികൾ അടയ്ക്കണം. തിരഞ്ഞെടുക്കപ്പെടാത്ത വിദ്യാർഥികൾക്ക് അഡ്വാൻസ് തുക തിരികെ ലഭിക്കും. പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കുന്ന വനിതകൾക്ക് നൂറു ശതമാനവും മറ്റുള്ളവർക്ക് 70 ശതമാനവും സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്- 0471-2700813, 8078102119.

Content Highlights: Block chain, fullstack course in ICT academy, K-disc

Content Highlights: