മാസ്റ്റർ ഡിഗ്രി, ഡിഗ്രി, ഡിപ്ലോമ; ഇഗ്നോ കോഴ്‌സുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു

Mathrubhumi Archives
Mathrubhumi Archives

വടകര: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ജൂലായ് സെഷനിലേക്കുള്ള പ്രവേശനത്തിന് ജൂലായ് 31വരെ അപേക്ഷിക്കാം. മാസ്റ്റർ ഡിഗ്രി, ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ignouadmossion.samarth.edu.in. ഇഗ്നോയുടെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിൽ ചേർന്നിട്ടുള്ള വിദ്യാർഥികൾക്ക് രണ്ടാം വർഷത്തേക്കും മൂന്നാംവർഷത്തേക്കുമുള്ള തുടർപഠനത്തിനുള്ള റീ രജിസ്‌ട്രേഷൻ ചെയ്യേണ്ട അവസാനതീയതി ജൂൺ 30 ആണ്. ഫോൺ: 04962525281, 2516055.

Content Highlights: Applications are invited for various Courses in IGNOU