മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി

മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി (നാഗ്പുര്‍) ഫുള്‍ ടൈം/പാര്‍ട്ട് ടൈം പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. നിയമം/മറ്റേതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ (പട്ടിക/ഒ.ബി.സി./സ്‌പെഷ്യലി ഏബിള്‍ഡ് വിഭാഗക്കാര്‍ക്ക് 50 ശതമാനം) മാസ്റ്റേഴ്‌സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ മാസ്റ്റേഴ്‌സ് ഉള്ളവര്‍ക്ക്,പബ്ലിക് പോളിസി/നിയമം എന്നിവയിലൊന്നുമായി ബന്ധപ്പെടുത്തിയുള്ള ഗവേഷണം നടത്താം.
കുറഞ്ഞത് മൂന്നുവര്‍ഷം സുപ്രീംകോടതിയിലോ ഹൈക്കോടതികളിലോ സേവനമനുഷ്ഠിച്ച ജഡ്ജിമാര്‍ക്കും നിയമബിരുദമുള്ള കമ്പനി സെക്രട്ടറിമാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ഗവേഷണം, പബ്ലിക് പോളിസി/നിയമം കേന്ദ്രീകരിച്ചായിരിക്കണം.
ഓഗസ്റ്റ് ആറിന് നടക്കുന്ന പ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. വിവരങ്ങള്‍ nlunagpur.ac.in-ലെ പ്രവേശന വിജ്ഞാപനത്തില്‍ ലഭിക്കും. യു.ജി.സി. നെറ്റ്, ജെ.ആര്‍.എഫ്., സി.എസ്.ഐ.ആര്‍., എസ്.എല്‍.ഇ.ടി., ഗേറ്റ്, എം.ഫില്‍ യോഗ്യത ഉള്ളവര്‍, ജഡ്ജിമാര്‍ എന്നിവരെ ടെസ്റ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള ലിങ്ക് വഴി ജൂലായ് 22 വരെ നല്‍കാം.
Content Highlights: applications are invited for ph.d program in national law university, nagpur